പ്രബീറും പ്രീതം കോട്ടാലും ആദ്യ ഇലവനിൽ;ബഗാനെതിരെ മാറ്റങ്ങളുമായി ബ്ലാസ്റ്റേഴ്‌സ്

ബംഗളുരു എഫ് സിക്കെതിരായ മത്സരത്തിൽ നിന്ന് നാല് മാറ്റങ്ങളാണ് ഇന്ന് വരുത്തിയത്

Update: 2024-03-13 14:01 GMT

കൊച്ചി:മോഹൻ ബഗാനെതിരെയുള്ള ഐഎസ്എൽ മത്സരത്തിനുള്ള ആദ്യ ഇലവനെ കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചു. മുൻ മോഹൻബഗാൻ താരങ്ങളായ പ്രബീർദാസും പ്രീതം കോട്ടാലും ആദ്യ ഇലവനിൽ ഇടംപിടിച്ചു. ബംഗളുരു എഫ് സിക്കെതിരായ മത്സരത്തിൽ നിന്ന് നാല് മാറ്റങ്ങളാണ് ഇന്ന് ടീം വരുത്തിയത്. മലയാളി താരം രാഹുൽ കെപിയും ജീക്‌സണും ആദ്യ ഇലവനിലുണ്ട്.

ബ്ലാസ്‌റ്റേഴ്‌സ് ഇലവൻ:

കരൺജിത്ത് (ഗോളി), പ്രബീർ, മിലോസ്, പ്രീതം, സന്ദീപ്, ജീക്‌സൺ, വിബിൻ, ദൈസുകെ, രാഹുൽ ദിമിത്രിയേസ് ഡയമൻറക്കോസ്(ക്യാപ്റ്റൻ), ഫെദർ.

Advertising
Advertising

മോഹൻ ബഗാൻ ഇലവൻ:

വിശാൽ കെയ്ത്, അൻവർ, കൗകോ, പെട്രോറ്റസ്, മൻവീർ, സുബാഷിഷ് (ക്യാപ്റ്റൻ), സഹൽ, ടാംഗ്രി, ഹെക്ടർ, ആശിഷ്, സാദികു.

2024ല്‍ ബ്സാസ്റ്റേഴ്സ് ജയിച്ച ഒരേയൊരു മത്സരം എഫ്.സി ഗോവയ്ക്കെതിരെയായിരുന്നു. രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന് ശേഷം നാല് ഗോളുകള്‍ ഗോവന്‍ വലയില്‍ എത്തിച്ചായിരുന്നു ബ്ലാസ്റ്റേഴ്സ് മിടുക്ക് കാട്ടിയിരുന്നത്. അതേസമയം 2023 കലണ്ടർ വർഷത്തിൽ, ഐ എസ് എൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്ന ബ്ലാസ്റ്റേഴ്സ് 2024ല്‍ കളിച്ച അഞ്ച് മത്സരങ്ങളിൽ, നാലിലും തോറ്റു എന്നത് ആരാധകര്‍ക്കും ഇപ്പോഴും ഉള്‍കൊള്ളാനാകുന്നില്ല. 29 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഏറ്റവുമൊടുവിൽ ബെംഗളൂരുവിനെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സ് കളിച്ചത്. അന്ന് ഹാവി ഹെർണാണ്ടസിന്റെ ഗോളിൽ ബെംഗളൂരുവാണ് ജയിച്ചത്.

നിലവിൽ 39 പോയിന്റുമായി മുംബൈ സിറ്റി എഫ്.സിയാണ് ഒന്നാം സ്ഥാനത്ത്. 36 പോയിൻറുമായി മോഹൻ ബഗാനാണ് രണ്ടാമത്. ഒഡീഷ എഫ്.സി മൂന്നമതാണ്. 35 പോയിന്റാണ് ഒഡീഷ എഫ്.സിക്കുള്ളത്. 33 പോയിന്റുമായി എഫ്.സി ഗോവ നാലാം സ്ഥാനത്ത് നിൽക്കുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News