പ്ലേ ഓഫിന് ഇനിയും കാത്തിരിക്കണം; ജംഷഡ്പൂരിനോട് സമനിലയിൽ കുരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്

30 പോയന്റുമായി നിലവിൽ അഞ്ചാം സ്ഥാനത്താണ് മഞ്ഞപ്പട.

Update: 2024-03-30 16:44 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ജംഷഡ്പൂർ: അവധിയിൽ നേടിയെടുത്ത കരുത്തുമായി ഉരുക്കുകോട്ട ഭേദിക്കാനിറങ്ങിയ കേരള ബ്ലാസ്റ്റേഴിന് തിരിച്ചടി. ജംഷഡ്പൂർ എഫ്‌സി കൊമ്പൻമാരെ സമനിലയിൽ തളച്ചു(1-1). 23ാം മിനിറ്റിൽ ദിമിത്രി ഡയമന്റകോസിലൂടെ ബ്ലാസ്‌റ്റേഴ്‌സാണ് ആദ്യം വലകുലുക്കിയത്. എന്നാൽ ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ ജാവിയർ സിവേരയിലൂടെ ആതിഥേയർ സമനില പിടിച്ചു. ഇതോടെ പ്ലേഓഫിലേക്ക് ബ്ലാസ്റ്റേഴ്‌സിന് ഇനിയും കാത്തിരിക്കണം. 30 പോയന്റുമായി നിലവിൽ അഞ്ചാം സ്ഥാനത്താണ് മഞ്ഞപ്പട.

ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് ഗോളടിച്ചെങ്കിലും പന്തടക്കത്തിലും മുന്നേറ്റത്തിലും ജംഷഡ്പൂരായിരുന്നു മുന്നിൽ. എന്നാൽ ഡയമന്റകോസിന്റെ ഫിനിഷിങ് പാടവം രക്ഷയാകുകയിരുന്നു. ബോക്‌സിന് പുറത്തുനിന്ന് ഇമ്മാനുവൽ ജസ്റ്റിൽ നൽകിയ പാസ് ഗ്രീക്ക് താരം വലയിലേക്ക് തട്ടിയിട്ടു. 45ാം മിനിറ്റിൽ യുവതാരം ജാവിയർ സിവേരിയോയിലൂടെ സമനില പിടിച്ചു. ഏപ്രിൽ മൂന്നിന് സ്വന്തം തട്ടകമായ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ  ഈസ്റ്റ് ബംഗാളിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News