ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റനിരയ്ക്ക് ഇനി ഫയർ പവർ; ഘാന താരം ടീമിൽ

4.8 കോടി രൂപ മാർക്കറ്റ് മൂല്യമുള്ള താരമാണ് ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്‌

Update: 2023-08-20 16:14 GMT
Advertising

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റനിരയ്ക്ക് കൂടുതൽ ശക്തിയേകി ഘാന താരം ക്വാമി പെപ്ര ടീമിൽ. സെൻറർ ഫോർവേഡായ താരവുമായി രണ്ട് വർഷത്തെ കരാറിലേർപ്പെട്ടതായി ക്ലബ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. 2025 മെയ് 31 വരെയാണ് 22കാരനുമായി മഞ്ഞപ്പടയുടെ കരാർ. 4.8 കോടി രൂപ മാർക്കറ്റ് മൂല്യമുള്ള താരമാണ് ക്വാമി. ഘാന, ദക്ഷിണാഫ്രിക്ക, ഇസ്രായേൽ എന്നീ രാജ്യങ്ങളിലെ ഫസ്റ്റ് ഡിവിഷൻ ക്ലബുകളിൽ കളിച്ച താരമാണ് ഘാന കുമാസിയിൽ നിന്നുള്ള താരം.

ഘാന പ്രീമിയർ ലീഗിലെ പ്രാദേശിക ക്ലബ് കിംഗ് ഫൈസൽ എഫ്‌സിക്ക് വേണ്ടി കളിച്ചാണ് താരം ആദ്യം ജനശ്രദ്ധയാകർഷിച്ചത്. 2019 ലെ അരങ്ങേറ്റ സീസണിൽ 13 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളാണ് അടിച്ചത്. 2020-21 സീസണാണ് താരത്തിന് വഴിത്തിരിവ് നൽകിയത്. 12 ഗോളുമായി ക്ലബിന്റെ ഉയർന്ന ഗോൾവേട്ടക്കാരനും ലീഗിലെ രണ്ടാം ഗോൾ സ്‌കോററുമായി.

2021ൽ ഒർലാൻഡോ പൈറേറ്റേഴ്‌സിലേക്ക് പോയി. ആദ്യ സീസണിൽ തന്നെ ഏഴു ഗോളടിച്ച് സീസണിലെ പൈറേറ്റേഴ്‌സ് താരവും ഡിഎസ് ടിവി പ്രൈമർഷിപ്പ് യുവതാരവുമായി.

ബ്ലാസ്‌റ്റേഴ്‌സിലേക്ക് വരുന്നതിന് മുമ്പ് ലോണടിസ്ഥാനത്തിൽ മാരിറ്റ്‌സ്ബർഗ് യുണൈറ്റഡിലും ഹോപിയേൽ ഹദേരയിലും താരം കളിച്ചു.

Ghanaian player Kwame Peprah Has Joined Kerala Blasters

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News