'മെസി ആയിരുന്നു ബാര്‍സയുടെ പ്രശ്‌നങ്ങളെല്ലാം മറച്ചിരുന്നത്, ക്ലബ് പ്രതിസന്ധിയിലാണ്': കൂമാന്‍

ലാലിഗയില്‍ നാല് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായി 8ാം സ്ഥാനത്താണ് ബാഴ്‌സലോണ

Update: 2021-09-22 11:18 GMT
Editor : dibin | By : Web Desk
Advertising

മെസി ബാഴ്‌സലോണ വിട്ടത് ക്ലബിന് വലിയ ക്ഷീണമാണെന്ന് പരിശീലകന്‍ റൊണാള്‍ഡ് കൂമാന്‍. ബാഴ്‌സലോണയിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ എല്ലാം മെസിയുള്ളതു കൊണ്ട് അറിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതല്ല അവസ്ഥ, കൂമാന്‍ പറഞ്ഞു.

മെസിയായിരുന്നു ഓരോ മത്സരത്തിന്റെയും ഗതി തീരുമാനിച്ചിരുന്നത്. മെസി ഉണ്ടായിരുന്ന കാലത്ത് ക്ലബിലെ താരങ്ങള്‍ക്ക് മെസിയുടെ സാന്നിധ്യം ശക്തി പകരുന്നതായിരുന്നു. ഓരോ താരങ്ങളേയും കൂടുതല്‍ കരുത്തരാക്കാന്‍ ഇതിന് സാധിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ലബ് പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. താന്‍ ക്ലബിന്റെ പോരായ്മകളെ കുറിച്ച് സംസാരിക്കുമ്പോള്‍ വിമര്‍ശനം മാത്രമായാണ് എല്ലാവരും കാണുന്നതെന്നും, മറിച്ച് ഇതാണ് ക്ലബിന്റെ നിലവിലെ അവസ്ഥയെന്ന് മനസ്സിലാക്കുകയാണ് വേണ്ടതെന്നും കൂമാന്‍ പറഞ്ഞു.

ഈ സീസണില്‍ മോശം പ്രകടനമാണ് ബാഴ്‌സലോണ ഇതുവരെ നടത്തിയത്.ലാലിഗയില്‍ നാല് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായി 8ാം സ്ഥാനത്താണ് ബാഴ്‌സലോണ. ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ സ്വന്തം തട്ടകത്തില്‍ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ തോല്‍വി.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News