ആൻഫീൽഡിൽ കരളുതകർന്ന് ലിവർപൂൾ; ക്രിസ്റ്റൽ പാലസിനോട് ഞെട്ടിക്കുന്ന തോൽവി

Update: 2024-04-14 15:24 GMT
Editor : safvan rashid | By : Sports Desk
Advertising

ലണ്ടൻ: കിരീട മോഹങ്ങളുമായി ആൻഫീൽഡിൽ ബൂട്ടുകെട്ടിയിറങ്ങിയ ലിവർപൂളിന് ക്രിസ്റ്റൽ പാലസിന്റെ ഷോക്ക് ട്രീറ്റ്മെന്റ്. ഏകപക്ഷീയമായ ഒരു ഗോളിന് ക്രിസ്റ്റൽ പാലസ് ലിവർപൂളിനെ മലർത്തിയടിക്കുകയായിരുന്നു.

തോൽവിയോടെ 32 മത്സരങ്ങളിൽ നിന്നും 71 പോയന്റുള്ള ലിവർപൂൾ മൂന്നാംസ്ഥാനത്തേക്ക് ഇറങ്ങി. 32 മത്സരങ്ങളിൽ 73പോയന്റുള്ള മാഞ്ചസ്റ്റർ സിറ്റി ഒന്നാമതും 31 മത്സരങ്ങളിൽ 71 പോയന്റുള്ള ആഴ്സനൽ രണ്ടാമതുമാണ്. ഇന്ന് നടക്കുന്ന മത്സരത്തിൽ ആഴ്സനലിന് ആസ്റ്റൺ വില്ലയാണ് എതിരാളികൾ. മത്സരത്തിന്റെ 14ാം മിനിറ്റിൽ എബ്രോച്ചി എസെ നേടിയ ഗോളാണ് ലിവർപൂളിന് വിനയായത്.

കളത്തിൽ എതിരാളികളേക്കാൾ ബഹുദൂരം മുന്നിൽ നിന്നിട്ടും അവസരങ്ങൾ കളഞ്ഞുകുളിച്ചതാണ് ലിവർപൂളിന് വിനയായത്. എതിരാളികളുടെ ഗോൾമുഖത്തേക്ക് നിരന്തരം ആക്രമണം നടത്തിയെങ്കിലും വല കുലുക്കാനായില്ല. ഡാർവിൻ ന്യൂനസ്, കഴ്ട്ടിസ് ജോൺസ് അടക്കമുള്ള ലിവർപൂൾ സ്ട്രൈക്കർമാരെല്ലാം മത്സരിച്ച് അവസരങ്ങൾ പാഴാക്കുകയായിരുന്നു.ഏപ്രിൽ 21ന് ഫുൾഹാമിനെതിരെയാണ് ലിവർപൂളിന്റെ അടുത്ത മത്സരം. 

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News