83.1%: ബാള്‍ പൊസിഷനില്‍ പുതിയ റെക്കോര്‍ഡിട്ട് ലിവര്‍പൂള്‍

Update: 2024-04-05 11:36 GMT
Editor : safvan rashid | By : Web Desk
Advertising

പ്രീമിയര്‍ ലീഗില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെതിരെ ഉജ്ജ്വല വിജയം സ്വന്തമാക്കിയതിന് പിന്നാലെ പുതിയ റെക്കോര്‍ഡിട്ട് ലിവര്‍പൂള്‍. മത്സരത്തില്‍ 83.1%: ശതമാനവും പന്ത് കൈവശം വെച്ച ലിവര്‍പൂള്‍ ബാള്‍ പൊസിഷനില്‍ പ്രീമിയര്‍ ലീഗിലെ റെക്കോര്‍ഡാണ് കുറിച്ചത്.

2018 ഏപ്രില്‍ മാസം സ്വാന്‍സീക്കെതിരെ മാഞ്ചസ്റ്റര്‍ സിറ്റി കുറിച്ച 83% ബോള്‍ പൊസിഷനാണ് നേരിയ വ്യത്യാസത്തില്‍ ലിവര്‍പൂള്‍ മറികടന്നത്. പ്രീമിയര്‍ ലീഗിലെ സ്റ്റാസ്റ്റിക്‌സ്‌എടുക്കുന്ന ഒപ്റ്റ 2003-4 ബാള്‍ പൊസിഷന്‍ അളക്കുന്നത്‌ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

ലിവര്‍പൂളിന്റെ 779 പാസുകളില്‍ 708 എണ്ണവും ശരിയായി്‌രുന്നു. ഷെഫീല്‍ഡ് യുണൈറ്റഡിനെ 31ന് മലര്‍ത്തിയടിച്ച ലിവര്‍പൂള്‍ 30 മത്സരങ്ങളില്‍ നിന്നും 70 പോയന്റുമായി പട്ടികയില്‍ ഒന്നാമതാണ്. ഡാര്‍വിന്‍ ന്യൂനസ്, അലക്‌സിസ് മാക് അലിസ്റ്റര്‍, ഗാക്‌പോ എന്നിവരാണ് ചെങ്കുപ്പായക്കാര്‍ക്കായി ഗോള്‍ നേടിയത്.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Web Desk

contributor

Similar News