പണത്തിൽ മാത്രമല്ല കാര്യം, സൗദി വിളിച്ചത് വമ്പൻ തുകക്ക്; പക്ഷേ മോഡ്രിച്ചിന് റയൽ മതി

2012 മുതൽ റയൽ മാഡ്രിഡിനൊപ്പം ഉള്ള താരമാണ് മോഡ്രിച്. ഈ കാലയളവിൽ 22 കിരീടങ്ങളാണ് റയൽ നേടിയത്

Update: 2023-06-26 12:38 GMT
Editor : abs | By : Web Desk

ലൂക്കാ മോഡ്രിച്ച്

ലൂക്കാ മോഡ്രിച്ച് റയലിൽ തന്നെ തുടരും. ക്രൊയേഷ്യൻ താരത്തിന്റെ കരാർ 2024 ജൂൺ വരെ നീട്ടി. സൗദി ക്ലബ്ബിന്റെ വമ്പൻ ഓഫർ നിരസിച്ചാണ് 37 കാരൻ റയലിൽ തുടരാൻ തീരുമാനിച്ചത്. മോഡ്രിച് ലോകത്തെ തന്നെ ഏറ്റവും മികച്ച ഒഫർ നിരസിച്ചാണ് റയലിൽ തുടരാൻ തീരുമാനിച്ചതെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മോഡ്രിചിന് മുന്നിൽ നിന്ന് സൗദിയിൽ നിന്ന് ഉണ്ടായിരുന്ന ഓഫർ ലോക ഫുട്‌ബോളിലെ തന്നെ ഏറ്റവും മികച്ച ഓഫറുകളിൽ ഒന്നായിരുന്നു എന്നിട്ടും റയലിൽ തന്നെ നിൽക്കാൻ അദ്ദേഹം തീരുമാനിച്ച കാര്യം ഞെട്ടിക്കുന്നതാണെന്നും ഫബ്രിസിയോ പറയുന്നു.

Advertising
Advertising

2012 മുതൽ റയൽ മാഡ്രിഡിനൊപ്പം ഉള്ള താരമാണ് മോഡ്രിച്. ഈ കാലയളവിൽ 22 കിരീടങ്ങളാണ് റയൽ നേടിയത്. അഞ്ച് തവണ ചാമ്പ്യൻസ് ലീഗും, മൂന്ന് തവണ ലാ ലിഗയും രണ്ട് കോപ്പ ഡെൽ റേയും നേടി. റയൽ മാഡ്രിഡിൽ തുടരാനും ഇവിടെ കരിയർ അവസാനിപ്പിക്കാനുമാണ് മോഡ്രിച് ആഗ്രഹിക്കുന്നത്. 37കാരനായ താരത്തിന്റെ റയലിലെ കരാർ ഈ മാസത്തോടെ അവസാനിക്കേണ്ടതായിരുന്നു.

യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ സ്‌പെയിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ ക്രൊയേഷ്യ പരാജയപ്പെട്ടതിനു പിന്നാലെ തന്റെ രാജ്യാന്തര കരിയറിന്റെ കാര്യത്തിൽ തീരുമാനമെടുത്തുകഴിഞ്ഞെന്ന് മോഡ്രിച്ച് പറഞ്ഞിരുന്നു. 2006ൽ രാജ്യാന്തര കരിയറിൽ അരങ്ങേറിയ മോഡ്രിച്ച് ആകെ 166 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതിൽ നിന്ന് താരം പിൻമാറണമെന്ന് ക്രൊയേഷ്യൻ പരിശീലകൻ സ്ലാറ്റ്‌കോ ഡാലിച്ച് ആവശ്യപ്പെടുകയും ചെയ്തു.

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News