'പി.എസ്.ജിയെ പരിശീലിപ്പിക്കാൻ സിദാൻ എത്തണം': മാക്രോൺ

ആർ.എം.സി സ്‌പോർടിന് നൽകിയ അഭിമുഖത്തിലാണ് മാക്രോണിന്റെ പ്രതികരണം

Update: 2022-06-10 12:34 GMT
Editor : Dibin Gopan | By : Web Desk

പാരീസ്: ഫുട്‌ബോൾ ഇതിഹാസം സിനദിൽ സിദാൻ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയെ പരിശീലിപ്പിക്കാൻ എത്തണമെന്നതാണ് തന്റെ ആഗ്രഹമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ. ആർ.എം.സി സ്‌പോർടിന് നൽകിയ അഭിമുഖത്തിലാണ് മാക്രോണിന്റെ പ്രതികരണം.

'ഫുട്‌ബോളിനെ അത്രയധികം ഇഷ്ടപ്പെടുന്ന നാടാണ് ഫ്രാൻസ്. സിദാനെ പോലെയുള്ള മികച്ച താരങ്ങൾ രാജ്യത്തെ ക്ലബുകളെ പരിശീലിപ്പിക്കാൻ എത്തണമെന്നാണ് ആഗ്രഹം. പി.എസ്.ജിയെ പരിശീലിപ്പിക്കാൻ സിദാൻ എത്തിയാൽ രാജ്യത്തെ ഫുട്‌ബോളിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായിരിക്കും അത്, മാക്രോൺ പറഞ്ഞു.


Advertising
Advertising

അതേസമയം,സിനദിൽ സിദാൻ പി.എസ്.ജിയെ പരിശീലിപ്പിക്കാൻ എത്തുമെന്ന സൂചനയാണ് പല ഫ്രഞ്ച് മാധ്യമങ്ങളും നൽകുന്നത്. സിദാനായി നേരത്തെ തന്നെ പി.എസ്.ജി ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ സിദാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ നിലവിൽ വരുന്ന റിപ്പോർട്ട് മറിച്ചാണ്.

സിദാൻ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം ഇതുവരെ വേറെ ടീമിനെ പരിശീലിപ്പിച്ചിട്ടില്ല. നിലവിലെ പി.എസ്.ജി പരിശീലകൻ പോചടീനോയെ ക്ലബ് ഉടൻ പുറത്താക്കുമെന്നാണ് റിപ്പോർട്ട്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News