വോൾവ്‌സിനെ ഗോൾ മഴയിൽ മുക്കി സിറ്റി ; ഗോളടിച്ചും അടിപ്പിച്ചും പുതു താരങ്ങൾ
ഏർലിങ് ഹാളണ്ടിന് ഇരട്ട ഗോൾ
Update: 2025-08-16 18:42 GMT
മാഞ്ചസ്റ്റർ : സീസണിലെ ആദ്യ മത്സരത്തിൽ വോൾവ്‌സിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് മാഞ്ചസ്റ്റർ സിറ്റി. ഏർലിങ് ഹാലണ്ടിന്റെ ഇരട്ട ഗോളുകളാണ് സിറ്റിയുടെ ജയത്തിന് നിർണായകമായത്. നവാഗതരായ റെയ്ൻഡിയേഴ്സും , റയാൻ ചെർക്കിയും ഗോളുകൾ നേടി.
34 ആം മിനുട്ടിൽ ഹാളണ്ടാണ് ഗോൾ വേട്ടക്ക് തുടക്കമിട്ടത്, റിക്കോ ലൂയിസിന്റെ പാസ് വലയിലെത്തിച്ച താരം സിറ്റിക്ക് ലീഡ് നൽകി. മൂന്ന് മിനുട്ടിനകം റെയ്ൻഡിയെർസ് ഗോൾ നേടി. യുവ താരം ഓസ്കാർ ബോബാണ് ഗോളിന് വഴിയൊരുക്കിയത്. രണ്ടാം പകുതിയിൽ ഹാളണ്ട് രണ്ടാം ഗോൾ നേടി. റെയ്ൻഡിയെർസ് നൽകിയ പാസിൽ നിന്നും താരമെടുത്ത ബുള്ളറ്റ് ഷോട്ട് വോൾവ്‌സ് വല തുളച്ചു. പകരക്കാരനായി ഇറങ്ങിയ ചെർക്കി കൂടി ഗോൾ നേടിയതോടെ മത്സരം സിറ്റി കൈപിടിയിലാക്കി.