മെസിക്കൊപ്പം നിന്ന സന്തോഷത്തിൽ കരഞ്ഞ് ഡി.ജെ ഖാലിദിന്റെ മകൻ; ആശ്വസിപ്പിച്ച് താരം, വൈറൽ വീഡിയോ

അമേരിക്കയിലെ പ്രശസ്ത റാപ്പറും ഡി.ജെയുമായ ഖാലിദിന്റെ മകൻ അസ്ഹദാണ് മെസിക്കൊപ്പം അകമ്പടിയായി പോയത്

Update: 2023-07-26 14:48 GMT
Editor : rishad | By : Web Desk

മയാമി: ലീഗ് കപ്പിൽ ഇന്റർമയാമിക്കായി തകർപ്പൻ പ്രകടനമാണ് അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസി പുറത്തെടുക്കുന്നത്. അറ്റ്‌ലാൻഡ യുണൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് മയാമി തോൽപിച്ചുവിട്ടത്. ഇതിൽ രണ്ട് ഗോളുകൾ മെസിയുടെ കാലുകളിൽ നിന്നായിരുന്നു. 8,22 മിനുറ്റുകളിലായിരുന്നു മെസിയുടെ ഗോളുകൾ. 

ഇതോടെ ഇന്റർമയാമിക്കായി അരങ്ങേറിയ രണ്ട് മത്സരങ്ങളിലും ഗോൾ നേടാൻ സൂപ്പർതാരത്തിനായി. എന്നാൽ മത്സരത്തിന് മുമ്പ് മെസിയുടെ സ്‌നേഹപ്രകടനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മത്സരത്തിന് മുന്നോടിയായി കളിക്കാർക്കൊപ്പം അകമ്പടി പോകുന്ന കുരുന്നുകളിലൊരാളുടെ പേടി മാറ്റുന്നതാണ് വീഡിയോ.

Advertising
Advertising

അമേരിക്കയിലെ പ്രശസ്ത റാപ്പറും ഡി.ജെയുമായ ഖാലിദിന്റെ മകൻ അസ്ഹദാണ് മെസിക്കൊപ്പം അകമ്പടിയായി പോയത്. മെസിയുടെ കടുത്ത ആരാധകനാണ് അസ്ഹദ്. താൻ ആരാധിക്കുന്ന മെസിക്കൊപ്പം നിൽക്കുന്നതിന്റെ അമ്പരപ്പില്‍ കരയുകയായിരുന്നു അസ്ഹദ്. ആരാധകരാല്‍ സ്റ്റേഡിയം ഇളകിമറിയുന്നതിന്റെ ഞെട്ടല്‍ വേറെയും. 

അസ്ഹദ് കരയുന്ന കാര്യം മെസിയുടെ ശ്രദ്ധയിൽപെടുകയും തോളിൽ കൈകൊണ്ട് തിരുമ്മി പേടി മാറ്റുന്നതുമാണ് വീഡിയോയിലുള്ളത്. മകനെ മെസി ആശ്വസിപ്പിക്കുന്ന വീഡിയോ ഖാലിദ് പകർത്തുന്നുണ്ടായിരുന്നു.  ഇക്കാര്യം ഖാലിദ് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. പിന്നീട് വീഡിയോ തരംഗമായി. 

Watch Video

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News