ഇരട്ട ഗോളുകളുമായി മെസി: കോപ്പ ഡെൽറേ കിരീടം ബാഴ്‌സലോണക്ക്

ഫൈനലിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് അത്‍ലറ്റിക് ക്ലബിനെ പരാജയപ്പെടുത്തി. ബാഴ്സക്കായി സൂപ്പര് താരം ലയണല് മെസി ഇരട്ട ഗോൾ നേടി.

Update: 2021-04-18 02:21 GMT

കോപ്പ ഡെൽറേ കിരീടം ബാഴ്സലോണക്ക്. ഫൈനലിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് അത്‍ലറ്റിക് ക്ലബിനെ പരാജയപ്പെടുത്തി. ബാഴ്സക്കായി സൂപ്പര് താരം ലയണല് മെസി ഇരട്ട ഗോൾ നേടി. ബാഴ്സയുടെ 31ാം കോപ്പ ഡെൽ റേ കിരീടമാണിത്. 2018/ 19 സീസണിൽ ലാ ലീഗ കിരീടം നേടിയതിന് ശേഷം ബാഴ്‌സലോണ സ്വന്തമാക്കുന്ന ആദ്യ കിരീടം കൂടിയാണിത്. ഡി യോങ്ങ്, അന്റോണിയോ ഗ്രീസ്മാന്‍ എന്നിവരാണ് ബാഴ്‌സലോണക്കായി മറ്റു ഗോളുകൾ നേടിയത്.

ആദ്യ പകുതിയിൽ ബാഴ്‌സലോണയുടെ ആക്രമണങ്ങളെ ചെറുക്കാന്‍ അത്ലറ്റിക് ക്ലബിന് കഴിഞ്ഞെങ്കിലും രണ്ടാം പകുതിയില്‍ കളി മാറി. ബാഴ്‌സലോണയുടെ നാല് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു.

Advertising
Advertising

63ാം മിനുറ്റില്‍ അന്റോണിയോ ഗ്രീസ്മാനാണ് ഗോള്‍ വേട്ടക്ക് തുടക്കം കുറിച്ചത്. ആദ്യ ഗോള്‍ വീണ് മൂന്ന് മിനുറ്റിനുള്ളില്‍ ഫ്രെങ്കി ഡി യോങ്ങിലൂടെ രണ്ടാം ഗോള്‍. അഞ്ച് മിനുറ്റുകള്‍ക്കപ്പുറം മെസിയിലൂടെ മൂന്നാം ഗോള്‍. തൊട്ടുപിന്നാലെ മെസിയുടെ രണ്ടാം ഗോളും. ഇങ്ങനെ 14 മിനുറ്റിനിടെ നാല് ഗോളുകൾ അടിച്ചു കൂട്ടിയാണ് ബാഴ്‌സലോണ കിരീടം ചൂടിയത്. അതേസമയം എഫ്.എ കപ്പ് ഫുട്ബോളിൽ ചെൽസി ഫൈനലിൽ കടന്നു. സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയായിരുന്നു ചെല്‍സിയുടെ സെമി പ്രവേശം. ഹകിം സിയെച്ച് ആണ് ചെൽസിക്കായി ഗോൾ നേടിയത്. 

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News