ഖത്തർ ആവേശത്തിലേക്ക് നടി നോറ ഫത്തേഹിയും; ബോളിവുഡിൽനിന്ന് ആദ്യം

വിഖ്യാത ഗായികമാരായ ജെന്നിഫർ ലോപസിനും ഷാക്കിറയ്ക്കുമൊപ്പമാണ് നോറ അരങ്ങിലെത്തുക.

Update: 2022-10-06 07:02 GMT
Editor : abs | By : Web Desk

ഖത്തർ ഫുട്‌ബോൾ ലോകകപ്പ് വേദിയിൽ പരിപാടി അവതരിപ്പിക്കാൻ ബോളിവുഡ് നടി നോറ ഫത്തേഹി. വിഖ്യാത ഗായികമാരായ ജെന്നിഫർ ലോപസിനും ഷാക്കിറയ്ക്കുമൊപ്പമാണ് നോറയും അരങ്ങിലെത്തുക. ബോളിവുഡിൽനിന്ന് ആദ്യമായാണ് ഒരു അഭിനേത്രി ലോക കായിക മാമാങ്കത്തില്‍ പരിപാടി അവതരിപ്പിക്കുന്നത്.

ലോകകപ്പുമായി ബന്ധപ്പെട്ട് നോറയുടെ ലൈറ്റ് ദ സ്‌കൈ എന്ന മ്യൂസിക് വിഡിയോ കഴിഞ്ഞ ദിവസം സംഘാടകർ പുറത്തിറക്കിയിരുന്നു. ഗായിക ബിൽഖീസ് അഹ്‌മദ് ഫാതി, ഇറാഖി ഗായിക റഹ്‌മ റിയാദ് എന്നിവരാണ് ആൽബത്തിലുള്ളത്. 

Advertising
Advertising

പ്രശസ്ത മ്യൂസിക് പ്രൊഡ്യൂസറായ റെഡ് വൺ അണിയിച്ചൊരുക്കുന്ന ആൽബത്തിലാണ് നോറയെത്തുന്നത്. ഷാകിറയുടെ വിഖ്യാതമായ വക്ക വക്ക, ലാ ലാ ലാ ഗാനങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച കമ്പനിയാണ് റെഡ് വൺ. ലോകകപ്പിന്റെ സമാപനച്ചടങ്ങിലാണ് ബോളിവുഡ് താരത്തിന്റെ പരിപാടി. 

2013ൽ റോറർ: ടൈഗേഴ്‌സ് ഓഫ് സുന്ദർബൻസ് എന്ന ചിത്രത്തിലൂടെയാണ് നോറ സിനിമയിൽ അരങ്ങേറിയത്. മലയാളത്തിൽ ഡബിൾ ബാരൽ, കായംകുളം കൊച്ചുണ്ണി എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.  തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഈയിടെ ഇവരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. നടി ജാക്വിലിൻ ഫെർണാണ്ടസും ഈ കേസിൽ ആരോപണ വിധേയയാണ്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News