വിജയം തുടർന്ന് ഒഡീഷ എഫ്.സി; രക്ഷയില്ലാതെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഒഡീഷയുടെ വിജയം. രണ്ട് ഗോളുകളും ഒന്നാം പകുതിയിലാണ് പിറന്നത്

Update: 2022-08-29 11:46 GMT
Editor : rishad | By : Web Desk

കോവിഡ് ആശങ്കയൊഴിഞ്ഞു നിന്നപ്പോൾ ഐഎസ്എല്ലിൽ ഒഡീഷ എഫ്‌സിയുടെ വിജയക്കുതിപ്പ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഒഡീഷയുടെ വിജയം. രണ്ട് ഗോളുകളും ഒന്നാം പകുതിയിലാണ് പിറന്നത്. ഡാനിയൽ ലാലിൻപൂയ, അറിഡായ് കബ്രേര എന്നിവരാണ് ഒഡീഷയ്ക്കായി ഗോളുകൾ നേടിയത്.

ജയത്തോടെ ഒഡീഷ അഞ്ചാം സ്ഥാനത്തേക്ക് എത്തി. പതിനൊന്ന് മത്സരങ്ങൾ പൂർത്തിയായപ്പോൾ അഞ്ച് ജയവും ഒരു സമനിലയും അഞ്ച് തോൽവിയുമായി 16 പോയിന്റാണ് ഒഡീഷയുടെ അക്കൗണ്ടിലുള്ളത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പന്ത്രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ 9 പോയിന്റെ അക്കൗണ്ടിലുള്ളൂ. പത്താം സ്ഥാനത്താണ് നോർത്ത്ഈസ്റ്റ്. അതേസമയം താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ കഴിഞ്ഞ മൂന്ന് ദിവസത്തെയും മത്സരങ്ങൾ മാറ്റിവെച്ചിരുന്നു. 

Advertising
Advertising



Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News