ഷോട്ട് കൊണ്ട് ബോധം കെട്ടുവീണ സുരക്ഷാ ഉദ്യോഗസ്ഥയ്ക്ക് ജേഴ്‌സി സമ്മാനിച്ച് ക്രിസ്റ്റ്യാനോ

കഴിഞ്ഞ ദിവസം സ്വിസ് ക്ലബായ ബിഎസ്‌സി യങ് ബോയ്‌സും മാഞ്ചസ്റ്റര്‍ യുണെയ്റ്റഡും തമ്മില്‍ നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെയായിരുന്നു സംഭവം നടന്നത്

Update: 2021-09-15 11:02 GMT
Editor : Dibin Gopan | By : Web Desk

തന്റെ ഷോട്ടുകൊണ്ട് ബോധം കെട്ടുവീണ സുരക്ഷാ ഉദ്യോഗസ്ഥയ്ക്ക് മത്സരത്തിലണിഞ്ഞ ജേഴ്‌സി സമ്മാനിച്ച് സുപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കഴിഞ്ഞ ദിവസം സ്വിസ് ക്ലബായ ബിഎസ്‌സി യങ് ബോയ്‌സും മാഞ്ചസ്റ്റര്‍ യുണെയ്റ്റഡും തമ്മില്‍ നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെയായിരുന്നു സംഭവം നടന്നത്.

മത്സരത്തിന് മുന്‍പ് വ്യായാമത്തിനിറങ്ങിയ ക്രിസ്റ്റ്യാനോ അടിച്ച ഒരു ഷോട്ട് സ്‌റ്റേഡിയത്തിലുള്ള ഒരു സുരക്ഷാ ഉദ്യോഗസ്ഥയുടെ ദേഹത്ത് കൊള്ളുകയായിരുന്നു. ദേഹത്ത് പന്തുകൊണ്ട ഉദ്യോഗസ്ഥ കുഴഞ്ഞുവീണു. കുഴഞ്ഞുവീണതറിഞ്ഞ ക്രിസ്റ്റ്യാനോ ഉദ്യോഗസ്ഥയുടെ അരികില്‍ ഓടിയെത്തിയിരുന്നു. ഉദ്യോഗസ്ഥയുടെ അരികിലെത്തിയ ക്രിസ്റ്റ്യാനോ അവരുടെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിക്കുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു.

Advertising
Advertising


മത്സരത്തിന് ശേഷം ക്രിസ്റ്റ്യാനോ നല്‍കിയ ജേഴ്‌സി അണിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥ നില്‍ക്കുന്ന ചിത്രങ്ങളും ഇതിനോടകം വൈറലായിട്ടുണ്ട്. അതേസമയം,ഇന്നലെ നടന്ന ചാമ്പ്യന്‍സ്‌ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണെയ്റ്റഡിനെ യംഗ് ബോയ്‌സ് അട്ടിമറിച്ചു.ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് യംഗ് ബോയ്‌സ് ജയിച്ചത്. 13ാം മിനുറ്റില്‍ ക്രിസ്റ്റ്യാനോയാണ് യുണെയ്റ്റഡിനായി ഗോള്‍ നേടിയത്. എന്നാല്‍ 66ാം മിനുറ്റില്‍ മൗമി ഗമൗവുവും രണ്ടാം പകുതിയുടെ അധികസമയത്ത് തിയോസന്‍ സിയോബെച്ചോയും യംഗ് ബോയ്‌സിനായി വലകുലുക്കിയപ്പോള്‍ യുണെയ്റ്റഡിന് തോല്‍വി രുചിക്കേണ്ടി വന്നു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News