ഗ്രൗണ്ടില്‍ ബോധം കെട്ടുവീണ് സുരക്ഷാ ഉദ്യോഗസ്ഥന്‍; ഓടിയെത്തി ക്രിസ്റ്റ്യാനോ

ഇന്നലെ നടന്ന ചാമ്പ്യന്‍സ്‌ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണെയ്റ്റഡിനെ യംഗ് ബോയ്‌സ് അട്ടിമറിച്ചു

Update: 2021-09-15 05:32 GMT
Editor : Dibin Gopan | By : Web Desk

തന്റെ പ്രവൃത്തികൊണ്ട് കളിക്കളത്തിലും പുറത്തും സൂപ്പര്‍താരമാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കഴിഞ്ഞ ദിവസം നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെയുണ്ടായ താരത്തിന്റെ പ്രവൃത്തിയാണ് ഫുട്‌ബോള്‍ പ്രേമികളുടെ മനം കവര്‍ന്നത്.



സ്വിസ്‌ ക്ലബായ ബിഎസ്‌സി യങ് ബോയ്‌സിനെതിരെയുള്ള മത്സരം ആരംഭിക്കുന്നതിന് മുന്‍പ് വ്യായാമത്തിനിറങ്ങിയ ക്രിസ്റ്റ്യാനോ അടിച്ച ഒരു ഷോട്ട് സ്‌റ്റേഡിയത്തിലുള്ള ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെ ദേഹത്ത് കൊള്ളുകയായിരുന്നു. ദേഹത്ത് പന്തുകൊണ്ട ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു. കുഴഞ്ഞുവീണത് അറിഞ്ഞ ക്രിസ്റ്റ്യാനോ ഉദ്യോഗസ്ഥന്റെ അരികില്‍ ഓടിയെത്തുകയായിരുന്നു. ഉദ്യോഗസ്ഥന്റെ അരികിലെത്തിയ ക്രിസ്റ്റ്യാനോ അവരുടെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിക്കുന്നതും ചിത്രങ്ങളില്‍ കാണാം.

Advertising
Advertising

അതേസമയം, ഇന്നലെ നടന്ന ചാമ്പ്യന്‍സ്‌ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണെയ്റ്റഡിനെ യംഗ് ബോയ്‌സ് അട്ടിമറിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് യംഗ് ബോയ്‌സ് ജയിച്ചത്. 13ാം മിനുറ്റില്‍ ക്രിസ്റ്റ്യാനോയാണ് യുണെയ്റ്റഡിനെ മുന്നിലെത്തിച്ചത്. എന്നാല്‍ 66ാം മിനുറ്റില്‍ മൗമി ഗമൗവുവും രണ്ടാം പകുതിയുടെ അധികസമയത്ത് തിയോസന്‍ സിയോബെച്ചോയും യംഗ് ബോയ്‌സിനായി വലകുലുക്കിയപ്പോള്‍ യുണെയ്റ്റ്ഡിന് തോല്‍വി രുചിക്കേണ്ടി വന്നു. 35ാം മിനുറ്റില്‍ ആരോണ്‍ വാന്‍ ബിസക്ക ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതാണ് യുണെയ്റ്റഡിന് തിരിച്ചടിയായത്.




 


Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News