സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ശനിയാഴ്ച തുടക്കം: കേരളത്തിന്റെ ആദ്യ മത്സരം രാജസ്ഥാനെതിരെ

ആറ്‌ തവണ സന്തോഷ് ട്രോഫിയിൽ മുത്തമിട്ട കേരളത്തിന്റെ ഏഴാം കിരീട നേട്ടത്തിന് സാക്ഷ്യം വഹിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഫുട്ബാൾ ആരാധകരും .

Update: 2022-04-15 02:20 GMT

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കം. രാവിലെ പഞ്ചാബും പശ്ചിമ ബംഗാളും തമ്മിലാണ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരം. വൈകീട്ട് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ കേരളം രാജസ്ഥാനെ നേരിടും

ഫുട്ബാൾ ആരാധകരുടെ നാടിന് ഇനി ആഘോഷത്തിന്റെയും ആവേശത്തിന്റെയും നാളുകൾ . മലപ്പുറം കോട്ടപ്പടി മൈതാനത്ത് നാളെ രാവിലെ 09:30 ന് ആദ്യ മത്സരത്തിന് വിസിൽ മുഴങ്ങും. ശക്തരായ വെസ്റ്റ് ബംഗാൾ പഞ്ചാബിനെ നേരിടും . രാത്രി 8 മണിക്ക് പ്രധാന വേദിയായ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ കേരള- രാജസ്ഥാൻ പോരാട്ടമാണ് ചാമ്പ്യൻഷിപ്പിലെ ഉദ്ഘടന മത്സരം.

Advertising
Advertising

ജിജോ ജോസഫ് നയിക്കുന്ന യുവ നിരയായുമായാണ് ഇത്തവണ കേരളം പോരാട്ടത്തിനൊരുങ്ങുന്നത്. മുന്നേറ്റ നിരയുടെ കരുത്തും കേരളത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കും. ദക്ഷിണ മേഖല യോഗ്യത പോരാട്ടത്തിൽ മൂന്ന് കളികളിൽ നിന്ന് 17 ഗോളടിച്ചാണു കേരളത്തിന്റെ വരവ് . കിരീട നേട്ടത്തിൽ കുറഞ്ഞതൊന്നും ടീം ലക്ഷ്യമിടുന്നില്ല . മറ്റ് ടീമുകളും മികച്ച പ്രകടനം ലക്ഷ്യമിട്ടിറങ്ങുമ്പോൾ പോരാട്ടങ്ങൾ ആവേശമാകുമെന്നുറപ്പ്.

പത്ത് ടീമുകൾ ഉൾപ്പെടുന്ന രണ്ട് ഗ്രൂപ്പുകളായാണ് മത്സരം . ബംഗാൾ , പഞ്ചാബ് ടീമുകൾ ഉൾപ്പെടുന്ന കരുത്തരുടെ ഗ്രൂപ്പിലാണ് കേരളം. ആറ്‌ തവണ സന്തോഷ് ട്രോഫിയിൽ മുത്തമിട്ട കേരളത്തിന്റെ ഏഴാം കിരീട നേട്ടത്തിന് സാക്ഷ്യം വഹിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഫുട്ബാൾ ആരാധകരും. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News