ഗോളടിച്ച് എംബോളയും ഡാൻ എൻഡോയും; അൾജീരിയ കടന്ന് സ്വിറ്റ്‌സർലൻഡ് പ്രീ ക്വാർട്ടറിൽ, 2-0

കൊളംബിയ-ഘാന മത്സര വിജയികളെയാണ് സ്വിറ്റ്‌സർലൻഡിന് അടുത്ത റൗണ്ടിൽ നേരിടേണ്ടത്.

Update: 2026-07-03 05:51 GMT
Editor : Sharafudheen TK | By : Sports Desk

വാൻകൂവർ: അൾജീരിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് സ്വിറ്റ്‌സർലൻഡ് ലോകകപ്പ് പ്രീക്വാർട്ടറിൽ. ബ്രീൽ എംബോള(10), ഡാൻ എൻഡോയെ(46) എന്നിവർ നേടിയ ഗോളിന്റെ മികവിലാണ് സ്വിസ് പട അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. കൊളംബിയ-ഘാന റൗണ്ട് ഓഫ് 32 മത്സര വിജയികളെയാകും ടീം നേരിടുക.

കളിയിൽ പന്തടക്കത്തിൽ അൾജീരിയയായിരുന്നു മുന്നിലെങ്കിലും ഫിനിഷിങിലെ പോരായ്മകൾ തിരിച്ചടിയായി. കൃത്യമായ കൗണ്ടർ അറ്റാക്കിലൂടെയാണ് അൾജീരിയക്കെതിരെ സ്വിറ്റ്‌സർലൻഡ് ഗോൾ നേടിയത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News