'കോച്ചിങ് സ്റ്റാഫിനെ മാറ്റാതെ ഇനി ടീമിലേക്കില്ല'; തോൽവിക്ക് പിന്നാലെ സെനഗൽ ടീമിൽ പൊട്ടിത്തെറി

മിഡ്ഫീൽഡർ പപ്പെ ഗായെയാണ് താൽകാലിക വിരമിക്കൽ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

Update: 2026-07-02 12:56 GMT
Editor : Sharafudheen TK | By : Sports Desk

ന്യൂയോർക്ക്: നാടകീയ മത്സരത്തിനൊടുവിൽ ബെൽജിയത്തോട് തോറ്റ് ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ സെനഗൽ ടീമിൽ അഭിപ്രായ ഭിന്നതെന്ന് റിപ്പോർട്ട്. നിലവിലെ കോച്ചിങ് സ്റ്റാഫ് ചുമതലയിൽ തുടരുന്നിടത്തോളം കാലം താൻ ഇനി അന്താരാഷ്ട്ര ഫുട്‌ബോളിൽ കളിക്കില്ലെന്ന് സെനഗൽ മിഡ്ഫീൽഡർ പപ്പെ ഗായെ പ്രഖ്യാപിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം പരിശീലക സംഘത്തിനെതിരെ രംഗത്തെത്തിയത്. 'നിലവിലെ ടെക്‌നിക്കൽ സ്റ്റാഫ് (കോച്ചുമാർ) ഈ സ്ഥാനത്ത് തുടരുന്നിടത്തോളം കാലം ഞാൻ ദേശീയ ടീമിൽ നിന്ന് ഇടവേള എടുക്കുകയാണ്- താരം സോഷ്യൽമീഡിയയിൽ കുറിച്ചത് ഇങ്ങനെയായിരുന്നു

Advertising
Advertising

മത്സരത്തിൽ 85-ാം മിനിറ്റ് വരെ സെനഗൽ 2-0 ന് മുന്നിലായിരുന്നു. എന്നാൽ നിശ്ചിത സമയം അവസാനിക്കുന്നതിന് മുൻപ് ബെൽജിയം രണ്ട് ഗോളുകൾ വഴങ്ങി. എന്നാൽ കുറിപ്പിൽ മുഖ്യപരിശീലകൻ പപ്പെ തിയാവിന്റെ പേര് താരം നേരിട്ട് പരാമർശിച്ചിട്ടില്ല. തുടർന്ന് എക്‌സ്ട്രാ ടൈമിന്റെ അവസാന നിമിഷങ്ങളിൽ വഴങ്ങിയ പെനാൽറ്റിയിലൂടെ 3-2 ന് സെനഗൽ പരാജയപ്പെടുകയായിരുന്നു. നിലവിൽ ലാലിഗയിൽ വിയ്യാ റയലിന്റെ താരമായ 27-കാരൻ ഗായെ, ഗ്രൂപ്പ് ഘട്ടത്തിൽ ഇറാഖിനെതിരെ സെനഗൽ 5-0 ന് ജയിച്ച മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയിരുന്നു. ബെൽജിയത്തിന് അനുകൂലമായി പെനാൽറ്റി അനുവദിച്ചതുമായി ബന്ധപ്പെട്ടും വിവാദം നിലനിൽക്കുന്നുണ്ട്

 സെനഗലിനെ സംബന്ധിച്ച് വിവാദങ്ങളുടെ കാലമാണ് കടന്നുപോകുന്നത്. കഴിഞ്ഞ ജനുവരിയിൽ നടന്ന ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ടൂർണമെൻറിൽ മൊറോക്കോക്കെതിരെ ജയം നേടിയെങ്കിലും നിയമപോരാട്ടത്തിനൊടുവിൽ കിരീടം കൈവിടേണ്ടിവന്നിരുന്നു

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News