അർജന്റീന ജയിച്ചാൽ താൻ സന്തോഷിക്കുമെന്ന് പറയുന്നത് ആത്മവഞ്ചനയാകും: റൊണാൾഡോ

ലോകകപ്പിൽ ശേഷിക്കുന്ന നാലു ടീമുകളിൽ കിരീടം നേടുന്ന ടീമിനെ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് റൊണാൾഡോ ഒരു സ്പാനിഷ് മാധ്യമത്തോട് ഈ കാര്യം വ്യക്തമാക്കിയത്

Update: 2022-12-13 14:48 GMT
Editor : dibin | By : Web Desk
Advertising

ദോഹ: ഖത്തർ ലോകകപ്പിൽ അർജന്റീന ജയിച്ചാൽ താൻ അതിൽ സന്തോഷിക്കുമെന്ന് പറയുന്നത് ആത്മവഞ്ചനയാകുമെന്ന് ബ്രസീലിന്റെ വിഖ്യാത താരം റൊണാൾഡോ. ലോകകപ്പിൽ ശേഷിക്കുന്ന നാലു ടീമുകളിൽ കിരീടം നേടുന്ന ടീമിനെ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് റൊണാൾഡോ ഒരു സ്പാനിഷ് മാധ്യമത്തോട് ഈ കാര്യം വ്യക്തമാക്കിയത്.

'മുഴുവൻ ബ്രസീലിനും വേണ്ടി എനിക്ക് ഉത്തരം പറയാനാവില്ല. എന്റെ ഉത്തരം ഞാൻ പറയാം. ലയണൽ മെസ്സി ലോകകപ്പ് നേടുന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ്. എന്നാൽ, അർജന്റീന നേടിയാൽ സന്തോഷിക്കുമെന്ന് പറയുന്നത് ആത്മവഞ്ചനയാകും. അങ്ങനെ പറഞ്ഞാൽ അത് തെറ്റാണ്. ഫുട്ബാളിൽ ബ്രസീലും അർജന്റീനയും തമ്മിലുള്ള മഹത്തായ വൈരം നിങ്ങൾക്ക് അറിയാവുന്നതല്ലേ' റൊണാൾഡോ പറഞ്ഞു.

'തീർച്ചയായും ഫുട്ബാൾ വളരെ റൊമാന്റിക്കായി കാണുന്നയാളാണ് ഞാൻ. ആര് ജയിച്ചാലും ഞാനത് ആസ്വദിക്കും' -റൊണാൾഡോ കൂട്ടിച്ചേർത്തു. കിരീട സാധ്യത കൽപ്പിച്ചിരുന്ന ബ്രസീൽ ക്വാർട്ടർ ഫെനലിൽ ക്രൊയേഷ്യയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് പുറത്തായിരുന്നു. ആദ്യ സെമിയിൽ അർജന്റീനയാണ് ക്രൊയേഷ്യയുടെ എതിരാളി.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News