രക്ഷപ്പെട്ട് റയല്‍ മാഡ്രിഡ്; ജയം തുടര്‍ന്ന് അത്‍ലറ്റികോ

എൽചയെ അത്ലറ്റിക്കോ മാഡ്രിഡ് മറുപടിയില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്

Update: 2021-08-23 02:34 GMT
Editor : ubaid | By : Web Desk
Advertising

ബാഴ്സലോണക്ക് പിന്നാലെ ലാലിഗയിൽ റയൽ മാഡ്രിഡിനും സമനില. ആവേശകരമായ മത്സരത്തില്‍ ലെവന്റെയാണ് റയൽ മാഡ്രിഡിനെ 3-3 സമനിലയിൽ തളച്ചത്. രണ്ട് തവണ പിറകിൽ നിന്ന റയല്‍ മാഡ്രിന്റെ രക്ഷകനായത് വിനീഷ്യസ് ആ. ഇന്ന് മികച്ച രീതിയില്‍ മത്സരം ആരംഭിച്ച റല്‍ കളിയുടെ അഞ്ചാം മിനുട്ടിൽ തന്നെ ലീഡ് കണ്ടെത്തി. ബെൻസേമയുടെ പാസിൽ നിന്ന് ഗരെത് ബെയ്ല് ആയിരുന്നു റയലിന്റെ ആദ്യ ഗോള്‍ നേടിയത്. നിലവിലെ ചാമ്പ്യന്മാരായ അത്‍ലറ്റിക്കോ മാഡ്രിഡിന് തുടർച്ചയായ രണ്ടാം വിജയം. എൽചയെ അത്ലറ്റിക്കോ മാഡ്രിഡ് മറുപടിയില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്.

എന്നാല്‍ 46ആം മിനുട്ടിൽ റോജർ മാർട്ടി ലെവന്റെയ്ക്ക് സമനിലയും  57ആം മിനുട്ടിൽ കാമ്പാന ഒരു ഗോളിന് മുന്നിൽ എത്തിക്കുകയും ചെയ്തു. പിന്നാലെ. 73ആം മിനുട്ടിൽ കസമേറോയുടെ പാസില്‍ വിനീഷ്യസ് സമനില നേടി. ലെവന്റെ വീണ്ടും മുന്നിൽ എത്തിയെങ്കിലും കളി തീരാന്‍ അഞ്ച് മിനിറ്റുള്ളപ്പോള്‍ വിനീഷ്യസ് വീണ്ടും ഗോള്‍ നേടി. ലെവന്റെ താരം ഫെർണാണ്ടസ് ചുവപ്പ് കണ്ട് പുറത്ത് പോയതിനെ തുടര്‍ന്ന് അവസാന നിമിഷങ്ങളിൽ വിജയത്തിനായി റയൽ ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല.

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News