ലോകകപ്പ് യോഗ്യതാ മത്സരം: ചിലിയെ 'പുറത്താക്കി' അർജന്റീന

ബ്രസീലും അര്‍ജന്റീനയും നേരത്തെ തന്നെ ദക്ഷിണ അമേരിക്കയില്‍ നിന്ന് ലോകകപ്പിന് യോഗ്യത നേടിയിരുന്നു.

Update: 2022-01-28 05:00 GMT

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചിലിക്കെതിരെ അർജന്റീനക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അർജന്റീനയുടെ ജയം. തോൽവിയോടെ ചിലി ലോകകപ്പിന് യോഗ്യത നേടാതെ പുറത്തായി. ലവ്‌താരോ മർട്ടിനെസ്, ഏയ്ഞ്ചൽ ഡി മരിയ എന്നിവരാണ് അർജന്റീനക്ക് വേണ്ടി ഗോൾ നേടിയത്. കോവിഡ് ബാധിച്ച പരിശീലകൻ ലയണല്‍ സ്‌കലോണി, സൂപ്പർ താരം ലയണൽ മെസി എന്നിവരുടെ അഭാവത്തിലാണ് ഇന്ന് പുലർച്ചെ അർജന്റീന ചിലിയെ നേരിട്ടത്.

ബ്രസീലും അര്‍ജന്റീനയും നേരത്തെ തന്നെ ദക്ഷിണ അമേരിക്കയില്‍ നിന്ന് ലോകകപ്പിന് യോഗ്യത നേടിയിരുന്നു.

News Summary :World Cup qualifier: Argentina 'knock out' Chile

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News