ഇന്ത്യൻ വനിതാ ഫുട്‌ബോൾ ലീഗിൽ ഗോകുലം കേരളക്ക് തുടർച്ചയായ രണ്ടാം കിരീടം

ലീഗിൽ കളിച്ച 11 മത്സരങ്ങളും ജയിച്ച് 33 പോയിന്റ് നേടിയാണ് ഗോകുലം കിരീടം നേടിയത്.

Update: 2022-05-26 16:30 GMT
Editor : Nidhin | By : Web Desk

ഇന്ത്യൻ വനിതാ ലീഗ് ഫുട്‌ബോൾ കിരീടം നിലനിർത്തി ഗോകുലം കേരള. തമിഴ്‌നാട്ടിൽ നിന്നുള്ള ടീമായ സേതു എഫ്‌സിയെ 4-1 ന് തകർത്താണ് ഗോകുലം കിരീടം നേടിയത്. ഗോകുലത്തിന്റെ തുടർച്ചയായ രണ്ടാം കിരീടമാണിത്.

ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് തുടർച്ചയായ നാലു ഗോളുകളടിച്ച് ഗോകുലം കിരീടം നേടിയത്. ലീഗിൽ കളിച്ച 11 മത്സരങ്ങളും ജയിച്ച് 33 പോയിന്റ് നേടിയാണ് ഗോകുലം കിരീടം നേടിയത്. രണ്ടാമതുള്ളത് സേതു എഫ്‌സിയാണ്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News