റയൽ മാഡ്രിഡ് യുവനിരയെ സമനിലയിൽ തളച്ച് ഇന്ത്യന്‍ അണ്ടർ 17 ടീം

മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്

Update: 2023-05-04 09:33 GMT
Advertising

മാഡ്രിഡ്: റയൽ മാഡ്രിഡ് അണ്ടർ 17 ടീമിനെ സമനിലയിൽ തളച്ച് ഇന്ത്യന്‍ കൗമാര നിര. കഴിഞ്ഞ ദിവസം മാഡ്രിഡിൽ വച്ച് അരങ്ങേറിയ സൗഹൃദ മത്സരത്തിലാണ് ഇന്ത്യൻ കൗമാര സംഘം പേര് കേട്ട റയൽ നിരയെ സമനിലയിൽ തളച്ചത്. മത്സരത്തിൽ ഇരുടീമുകളും മൂന്ന് ഗോളുകൾ വീതം നേടി.

മത്സരത്തിന്റെ 17ാം മിനിറ്റിൽ റയലാണ് ആദ്യം മുന്നിലെത്തിയത്. അരെവാലോയാണ് ലോസ് ബ്ലാങ്കോസിനായി വലകുലുക്കിയത്. ആദ്യ ഗോൾ വീണ് ഒരു മിനിറ്റ് പിന്നിടും മുമ്പേ ഇന്ത്യ തിരിച്ചടിച്ചു. ഇന്ത്യക്കായി ശാശ്വതാണ് ഗോൾ കണ്ടെത്തിയത്.

ആദ്യ പകുതി പിന്നിട്ട് മൂന്ന് മിനിറ്റ് കഴിഞ്ഞതും ഇന്ത്യ മത്സരത്തിൽ മുന്നിലെത്തി. ശാശ്വതിന്റെ പാസിൽ നിന്ന് റാൽട്ടേയാണ് ഇക്കുറി വലകുലുക്കിയത്. 52ാം മിനിറ്റിലും 69ാം മിനിറ്റിലും സാഞ്ചെസ് റയലിനായി വലകുലുക്കി.

മത്സരത്തിൽ റയൽ വിജയമുറപ്പിച്ച് മുന്നേറവേ കളിയവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കേ ഗാഗ്‌ട്ടേ റയലിനെ ഞെട്ടിച്ച് ഗോൾവലകുലുക്കി. മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. നിരവധി സുവർണാവസരങ്ങൾ പോസ്റ്റിന് മുന്നിൽ അവസാനിച്ചില്ലായിരുന്നെങ്കിൽ ഫലം മറ്റൊന്നായേനെ.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News