ജയിച്ചാൽ പരമ്പര; മൂന്നാം ഏകദിനം ഇന്ന്

ഇന്ത്യയും ഇംഗ്ലണ്ടും ഓരോ മത്സരങ്ങള്‍ ജയിച്ചിട്ടുണ്ട്

Update: 2022-07-17 02:00 GMT
Editor : ലിസി. പി | By : Web Desk

മാഞ്ചസ്റ്റർ: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും. മാഞ്ചസ്റ്ററിൽ ഇന്ത്യൻ സമയം വൈകിട്ട് 3.30നാണ് മത്സരം. പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം ജയിച്ചിട്ടുണ്ട്. മോശം ഫോമിലാണെങ്കിലും ഇന്ത്യൻ നിരയിൽ വിരാട് കോഹ്‌ലി ഉണ്ടാകും.

ആദ്യ രണ്ട് മത്സരങ്ങൾ കളിച്ച അതേ ടീമിനെ ഇന്ത്യ നിലനിർത്താനാണ് സാധ്യത. ഇരു ടീമുകളുടെയും ബൗളിങ് നിര മികച്ച ഫോമിലാണ്. ബാറ്റിങിലെ സ്ഥിരതയില്ലായ്മയാണ് തലവേദന. മാഞ്ചസ്റ്ററിൽ മികച്ച ബാറ്റിങ് വിക്കറ്റാണ് ഒരുക്കിയിട്ടുള്ളത്. ആദ്യകളി ഇന്ത്യ 10 വിക്കറ്റിന് ജയിച്ചപ്പോൾ രണ്ടാമത്തേത് 100 റണ്ണിന് ജയിച്ച് ഇംഗ്ലണ്ട് തിരിച്ചുവന്നു.

ലോർഡ്‌സിൽ കഴിഞ്ഞിദിവസം നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 247 റൺസ് വിജയലക്ഷ്യം മറികടക്കാനുള്ള ഇന്ത്യയുടെ പരിശ്രമം 10 വിക്കറ്റ് നഷ്ടത്തിൽ 146 റൺസിലൊതുങ്ങി. 24 റൺസ് വിട്ടു നൽകി 6 വിക്കറ്റെടുത്ത റീസി ടോപ്ലേയാണ് ഇന്ത്യയെ തകർത്തത്.മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ മോശം ഫോമാണ് മറ്റൊരു പ്രധാന ചർച്ച.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News