പരിക്ക്; ഗ്ലെന്‍ മാക്സ്‍വെല്‍ ഐ.പി.എല്ലില്‍ നിന്ന് പുറത്ത്

സീസണിൽ 4.2 കോടി മുടക്കിയാണ് പഞ്ചാബ് മാക്‌സ്‌വെല്ലിനെ ടീമിലെത്തിച്ചത്

Update: 2025-05-01 12:15 GMT

പരിക്കേറ്റ പഞ്ചാബ് ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‍വെല്‍ ഐ.പി.എല്ലിൽ നിന്ന് പുറത്ത്. ഈ സീസണിൽ താരമിനി ടീമിനായി കളിക്കില്ല. പഞ്ചാബ് തന്നെയാണ് ഇക്കാര്യം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചത്. കൊൽക്കത്തക്കെതിരായ മത്സരത്തിന് മുമ്പ് നടന്ന പരിശീലന സെഷനിലാണ് താരത്തിന്‍റെ കൈവിരലിന് പരിക്കേറ്റത്.

സീസണിൽ 4.2 കോടി മുടക്കിയാണ് പഞ്ചാബ് മാക്‌സ്‌വെല്ലിനെ തട്ടകത്തിലെത്തിച്ചത്. എന്നാൽ പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാൻ താരത്തിനായില്ല. ഏഴ് മത്സരങ്ങളിൽ നിന്ന് ആകെ 48 റൺസാണ് ഓസീസ് താരത്തിന്റെ സമ്പാദ്യം. നാല് വിക്കറ്റാണ് താരം പോക്കറ്റിലാക്കിയത്.

നേരത്തേ ന്യൂസിലന്റ് പേസർ ലോക്കി ഫെർഗൂസണും പഞ്ചാബ് നിരയിൽ പരിക്കേറ്റ് പുറത്തായിരുന്നു. നിലവിൽ മാക്‌സ്‌വെല്ലിന്റെ പകരക്കാരനെ പഞ്ചാബ് കണ്ടെത്തിയിട്ടില്ല. അതേ സമയം ഉടന്‍ തന്നെ ടീം മറ്റൊരു കളിക്കാരനെ ടീമിലെത്തിക്കുമെന്ന് പഞ്ചാബ് കോച്ച് റിക്കി പോണ്ടിങ് പറഞ്ഞു. സീസണിൽ മികച്ച ഫോമിലാണ് പഞ്ചാബ്. പത്ത് മത്സരങ്ങൾ പൂർത്തിയാവുമ്പോൾ ആറ് ജയവും മൂന്ന് തോൽവിയും ഒരു സമനിലയുമടക്കം 13 പോയിന്റുമായി പോയിന്റ് പട്ടികയിൽ രണ്ടാമതാണ് ടീം.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News