ചെന്നൈ സൂപ്പറാ!.. ബാഗ്ലൂരിനെതിരേ 69 റൺസിന്‍റെ കൂറ്റൻ ജയം

നേരത്തെ ബാറ്റിങിൽ ബാഗ്ലൂരിനെ ശക്തമായി പ്രഹരിച്ച ജഡേജ ബോളിങിലും ബാഗ്ലൂരിന് കനത്തയടി കൊടുത്തു

Update: 2021-04-25 14:00 GMT
Editor : Nidhin | By : Sports Desk

ബാറ്റിങിലും ബോളിങിലും ചെന്നൈ ബാഗ്ലൂരിനെ നിലം തൊടുവിപ്പിച്ചില്ല. നേരത്തെ ബാറ്റിങിൽ ബാഗ്ലൂരിനെ ശക്തമായി പ്രഹരിച്ച ജഡേജ ബോളിങിലും ബാഗ്ലൂരിന് കനത്തയടി കൊടുത്തതോടെ ചെന്നൈക്ക് 69 റൺസിന്റെ കൂറ്റൻ ജയം. ചെന്നൈ ഉയർത്തിയ 192 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ബാഗ്ലൂർ 122 റൺസിൽ വീണു. 34 റൺസ് നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കലാണ് ബാഗ്ലൂർ നിരയിലെ ടോപ്പ് സ്‌കോറർ.

കോലിക്ക് എട്ട് റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. മാക്‌സ്വെൽ 22 റൺസ് നേടി. നാലു റൺസ് നേടി ഡിവില്ലേഴ്‌സും നിരാശപ്പെടുത്തിയതോടെ പിന്നാലെ വന്ന ആർക്കും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. ഇടക്ക് കിയാൽ ജെയിംസൺ 16 റൺസ് നേടിയല്ലാതെ ആരും രണ്ടക്കം കണ്ടില്ല. ചെന്നൈക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ് വീഴ്ത്തി. ഇമ്രാൻ താഹിർ 2 വിക്കറ്റും സാം കറൻ, ശാർദുൽ താക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Advertising
Advertising

നേരത്തെ അവസാന ഓവറിൽ ആഞ്ഞടിച്ച ജഡേജയുടെ ബലത്തിലാണ് ചെന്നൈ കൂറ്റൻ റൺസ് നേടിയത്.20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് ചെന്നൈ നേടിയത്. അവസാന ഓവറിൽ തകർത്തടിച്ച രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ ബാറ്റിങിന്റെ നട്ടെല്ല്.

ഓപ്പണിങ് ഇറങ്ങിയ ഗെയ്ക്വാദും ഡുപ്ലെസിസും ചെന്നൈക്ക് മികച്ച തുടക്കം നൽകി. ഡുപ്ലെസിസ് (50) ഹാഫ് സെഞ്ച്വറി നേടി. ഗെയ്ക്വാദ് 33 റൺസ് നേടി. പിന്നാലെയെത്തിയ റെയ്ന 24 റൺസ് നേടി. റായ്ഡു 14 റൺസുമായി പെട്ടെന്ന് മടങ്ങി. പിന്നാലെ വന്ന രവീന്ദ്ര ജഡേജയാണ് ബാഗ്ലൂരിൻറെ വിധി മാറ്റിയെഴുതിയത്. ഹർഷൽ പട്ടേൽ എറിഞ്ഞ അവസാന ഓവറിൽ 37 റൺസാണ് ജഡേജ അടിച്ചുകൂട്ടിയത്. ജഡേജ 28 ബോളിൽ 62 റൺസ് നേടി ധോണി ബോളിൽ 2 റൺസ് നേടി. ബാഗ്ലൂരിന് വേണ്ടി ഹർഷൽ പട്ടേൽ 3 വിക്കറും ചഹൽ ഒരു വിക്കറ്റും നേടി.

Tags:    

Editor - Nidhin

contributor

By - Sports Desk

contributor

Similar News