ചാമ്പ്യൻസ് ലീഗിൽ മെസ്സിയുടെ വമ്പൻ റെക്കോർഡ് പഴങ്കഥയാക്കി അൽവാരസ്

91ാം മിനിറ്റിൽ ഫിൽഫോഡന്റെ പാസിൽ നിന്നാണ് അൽവാരസിന്റെ മനോഹര ഗോൾ പിറന്നത്

Update: 2023-05-19 09:17 GMT
Advertising

മാഞ്ചസ്റ്റര്‍: കഴിഞ്ഞ ദിവസം യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയില്‍ പകരക്കാരന്റെ റോളിലെത്തി തന്റെ ആദ്യ ടച്ചിൽ തന്നെ  വലകുലുക്കിയ ജൂലിയൻ അൽവാരസ് എന്ന 23 കാരൻ താൻ പെപ് ഗ്വാർഡിയോളയുടെ ആവനാഴിയിലെ വജ്രായുധമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. സിറ്റിയുടെ ഗോളടി യന്ത്രം എർലിങ് ഹാളണ്ടിന് വരെ റയല്‍ വലകുലുക്കാന്‍  കഴിയാതിരുന്നപ്പോഴാണ് വെറും അഞ്ച് മിനിറ്റ് മാത്രം കളത്തിലിറങ്ങിയ അൽവാരസ് ഗോള്‍ കുറിച്ചത്. 

91ാം മിനിറ്റിൽ ഫിൽഫോഡന്റെ പാസിൽ നിന്നാണ് അൽവാരസിന്റെ മനോഹര ഗോൾ പിറന്നത്. ഗോൾ നേട്ടത്തോടെ ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിലെ തന്നെ വലിയൊരു റെക്കോർഡ് അൽവാരസ് തന്റെ പേരിലാക്കി. ചാമ്പ്യൻസ് ലീഗ് സെമിയിൽ ഗോൾ സ്‌കോർ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ അർജന്റീനക്കാരൻ എന്ന റെക്കോർഡാണ് അൽവാരസ് തന്റെ പേരിൽ കുറിച്ചത്. സൂപ്പർ താരം ലയണൽ മെസ്സിയുടെ റെക്കോർഡാണ് പഴങ്കഥയായത്.

ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ മെസ്സി ഗോള്‍ സ്കോര്‍ ചെയ്യുമ്പോള്‍ 23 വയസ്സും 10 മാസവും 3 ദിവസവും മായിരുന്നു താരത്തിന്‍റെ പ്രായം.  23 വയസ്സും 3 മാസവും 17 ദിവസവുമാണ് അല്‍വാരസിന്‍റെ പ്രായം. ഇരുവരും സ്കോര്‍  ചെയ്തത് റയല്‍ മാഡ്രിഡിനെതിരായിയായിരുന്നു എന്നൊരു അപൂര്‍വത കൂടിയുണ്ട് ഈ റെക്കോര്‍ഡിന്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News