ഹബീബീ... പ്രീ സീസണ്‍ മത്സരങ്ങള്‍ക്കായി കേരള ബ്ലാസ്റ്റേഴ്സ് യു.എ.ഇയിലേക്ക്

അല്‍നസ്ര്‍ എസ്‌.സിക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്‍റെ ആദ്യ പ്രീസീസൺ സൗഹൃദ മത്സരം.

Update: 2022-07-22 14:11 GMT

കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്രീ സീസണ്‍ മത്സരങ്ങള്‍ യു.എ.ഇയിലും. കൊച്ചിയില്‍‌ ആരംഭിക്കുന്ന പ്രീസീസണ്‍ മത്സരങ്ങളുടെ ഭാഗമായി ഓഗസ്റ്റ് പകുതിയോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് യു.എ.ഇയിലെത്തുന്നത്. യു.എ.ഇയില്‍ വെച്ച് അല്‍ നസ്ര്‍ എസ്‌സി, ദിബ എഫ്‌സി എന്നീ ക്ലബ്ബുകൾക്കെതിരെയും ഫസ്റ്റ് ഡിവിഷനിലെ ഹത്ത ക്ലബിനെതിരെയും ബ്ലാസ്റ്റേഴ്സ് സൗഹൃദ മത്സരങ്ങള്‍ കളിക്കും. യു.എ.ഇ പ്രൊ ലീഗിൽ കളിക്കുന്ന ടീമുകളാണ് അല്‍ നസ്‍റും ദിബയും.

ഇവാൻ വുകോമാനോവിച്ചിന്‍റെ കീഴില്‍ അല്‍ നസ്ര്‍ കള്‍ച്ചറൽ ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിലായിരിക്കും ബ്ലാസ്റ്റേഴ്സിന്‍റെ വിദേശ പ്രീസീസണ്‍ പരിശീലനം.

Advertising
Advertising

അല്‍നസ്ര്‍ എസ്‌.സിക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്‍റെ ആദ്യ പ്രീസീസൺ സൗഹൃദ മത്സരം. 2022 ഓഗസ്റ്റ് 20ന് ഞായറാഴ്ച ദുബൈയിലെ അല്‍മക്തൂം സ്‌റ്റേഡിയത്തിൽ വെച്ചാകും മത്സരം. പിന്നീട് ഓഗസ്റ്റ് 25ന് ദിബ അല്‍ ഫുജൈറ സ്‌റ്റേഡിയത്തിൽ ദിബ എഫ്‌സിയെയും, 28ന് അവസാന മത്സരത്തില്‍ ഹംദാൻ ബിൻ റാഷിദ് സ്‌റ്റേഡിയത്തിൽ ഹത്ത സ്‌പോര്‍ട്‌സ് ക്ലബിനെയും കൊമ്പന്മാര്‍. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് യു.എ.ഇയിലെ കാണികള്‍ക്കു മുന്നിൽ മത്സരിക്കാനിറങ്ങുന്നത്. അതുകൊണ്ട് തന്നെ യു.എ.ഇയിലെ മഞ്ഞപ്പട ആരാധകരും ആവേശത്തിലാണ്

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News