സുവർണ താരങ്ങൾക്ക് തിരുവനന്തപുരത്ത് ഗംഭീര വരവേൽപ്പ്

രണ്ടാം സംഘം നാളെ നാട്ടിലെത്തും

Update: 2023-10-06 08:38 GMT
Editor : Shaheer | By : Web Desk

തിരുവനന്തപുരം: ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനം കാഴ്ചവെച്ച് തിരിച്ചെത്തിയ മലയാളി താരങ്ങളെ തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിച്ചു. സായ് എൽ.എൻ.സി.പി. ഇയുടെ ആഭിമുഖ്യത്തിലാണ് താരങ്ങളെ വരവേറ്റത്. 4 X 400 മീറ്റർ റിലേയിൽ സുവർണ നേട്ടം സ്വന്തമാക്കിയ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, 4 X 400 മീറ്റർ വനിത റിലേയിൽ വെള്ളി നേടിയ ടീമിലെ അംഗമായ ഐശ്വര്യ മിശ്ര എന്നിവരാണ് നാട്ടിൽ മടങ്ങിയെത്തിയത്.

സായ് എൽ.എൻ.സി.പി. ഇ പ്രിൻസിപ്പലും റീജണൽ ഹെഡുമായ ഡോ. ജി കിഷോർ, സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് യു ഷറഫലി, എൽ.എൻ.സി.പി. ഇ അക്കാദമിക്ക് ഇൻ ചാർജ് ഡോ. പ്രദീപ് ദത്ത, അസിസ്റ്റൻറ് ഡയറക്ടർ ആരതി പി, നാഷണൽ കോച്ചിങ് ക്യാമ്പ് കോർഡിനേറ്റർ സുഭാഷ് ജോർജ് അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. സായ് എൽ.എൻ.സി.പിയിൽ എത്തിയ താരങ്ങളെ കായിക താരങ്ങളും പരിശീലകരും ചേർന്ന് വരവേറ്റു. രണ്ടാം സംഘം നാളെ തിരുവനന്തപുരത്ത് എത്തും.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News