ഒളിമ്പ്യൻ പി ആർ ശ്രീജേഷിന് ഖേൽരത്‌ന

ടോക്യോ ഒളിമ്പിക്‌സിലെ സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രയ്ക്ക് ഖേൽരത്‌ന ലഭിച്ചിട്ടുണ്ട്

Update: 2021-11-02 16:04 GMT
Editor : Dibin Gopan | By : Web Desk

ഇന്ത്യയുടെ മലയാളി ഹോക്കി താരം ഒളിമ്പ്യൻ പി ആർ ശ്രീജേഷിന് ഖേൽരത്‌ന പുരസ്‌കാരം. ശ്രീജേഷ് അടക്കം 12 താരങ്ങൾക്കാണ് പരമോന്നത കായിക പുരസ്‌കാരം ലഭിച്ചത്. ടോക്യോ ഒളിമ്പിക്‌സിലെ സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രയ്ക്ക് ഖേൽരത്‌ന ലഭിച്ചിട്ടുണ്ട്.

സുനിൽ ഛേത്രി, മിതാലി രാജ് ,ലൗലിന ബോർഗോഹെയ്ൻ,രവികുമാർ ദഹിയ,മൻപ്രീത് സിങ് എന്നിവർക്കും ടോക്യോ പാരാലിമ്പിക്‌സിൽ സ്വർണമെഡൽ നേടിയ അവനി ലേഖര,മനീഷ് നൽവാൾ,കൃഷ്ണനാഗർ, പ്രമോദ് ഭാഗത്,സുമിത് ആന്റിലിൻ എന്നിവരും ഖേൽ രത്‌നക്ക് അർഹരായി.

ഈ മാസം 13 ന് പുരസ്‌കാരം സമ്മാനിക്കും.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News