രഞ്ജി ഫൈനല്‍; ജൈസ്വാളിന് അര്‍ധസെഞ്ച്വറി, 200 കടന്ന് മുംബൈ

മിന്നും ഫോമിലുള്ള യശസ്വി ജൈസ്വാളും ഓപ്പണര്‍ പൃഥ്വി ഷായും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് ടീമിന് നല്കിയത്.

Update: 2022-06-22 13:18 GMT

രഞ്ജി ട്രോഫി ഫൈനലില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈക്ക് മികച്ച തുടക്കം. മിന്നും ഫോമിലുള്ള യശസ്വി ജൈസ്വാളും ഓപ്പണര്‍ പൃഥ്വി ഷായും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് ടീമിന് നല്കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 87 റണ്‍സിന്‍റെ കൂട്ടുകെട്ട് ഉണ്ടാക്കി. 47 റൺസ് നേടിയ പൃഥ്വി ഷായെ അനുഭവ് അഗര്‍വാള്‍ പുറത്താക്കിയതോടെയാണ് പാര്‍ട്ണര്‍ഷിപ്പ് പിരിയുന്നത്. പിന്നാലെ എത്തിയ അര്‍മാന്‍ ജാഫറും മികച്ച പ്രകടം പുറത്തെടുത്തെങ്കിലും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. ടീം സ്കോര്‍ 120 ല്‍ നില്‍ക്കുമ്പോള്‍ കുമാര്‍ കാര്‍ത്തികേയ അര്‍മാനെ യാഷ് ദുബെയുടെ കൈകളിലെത്തിച്ചു. 26 റണ്‍സായിരുന്നു അര്‍മാന്‍ ജാഫറിന്‍റെ സമ്പാദ്യം.

Advertising
Advertising

ബ്രേക് ത്രൂ വീണതോടെ മധ്യപ്രദേശ് ബൌളര്‍മാര്‍ വീണ്ടും ഊര്‍ജസ്വലരായി. നാലാമനായി എത്തിയ സുവേദ് പര്‍ക്കറെ നിലയുറപ്പിക്കും മുന്‍പ് സരന്‍ഷ് ജൈന്‍ മടക്കി. ടീം സ്കോര്‍ 147ന് മൂന്ന്. മുംബൈ ഒന്നു പകച്ചെങ്കിലും ജൈസ്വാളും സര്‍ഫ്രാസ് ഖാനും ചേര്‍ന്ന് ടീമിനെ നയിച്ചു. ജൈസ്വാള്‍ സെഞ്ച്വറി നേടുമെന്ന ഘട്ടത്തിലെത്തിയപ്പോള്‍ വീണ്ടും അനുഭവ് അഗര്‍വാള്‍ എത്തി. വ്യക്തിഗത സ്കോര്‍ 78 ല്‍ നില്‍ക്കെ ജൈസ്വാളിനെ യാഷ് ദുബൈയുടെ കൈകളിലെത്തിച്ചു, മധ്യപ്രദേശിന് വീണ്ടും ആശ്വാസ വിക്കറ്റ്.

രഞ്ജി ട്രോഫി ഫൈനലിന്‍റെ ആദ്യ ദിനത്തിലെ രണ്ട് സെഷനുകള്‍ പൂര്‍ത്തിയാകുമ്പോള്‍ മുംബൈ 201 ന് നാലെന്ന നിലയിലാണ്. 16 റണ്‍സോടെ സര്‍ഫ്രാസ് ഖാനും 13 റണ്‍സോടെ ഹാര്‍ദിക് തമോറെയുമാണ് ക്രീസില്‍.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News