''അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുല്ല.. ക്രീസിൽ നിൽക്കെടാ''- ദക്ഷിണാഫ്രിക്കൻ ബാറ്റർക്ക് മുന്നറിയിപ്പ് നൽകി സ്റ്റാർക്ക്‌

മത്സരത്തിൽ ആസ്‌ട്രേലിയ വൻ വിജയമാണ് നേടിയത്. ഇന്നിങ്‌സിനും 182 റൺസിനുമായിരുന്നു ഓസീസ് വിജയം.

Update: 2022-12-29 13:52 GMT
Editor : Nidhin | By : Web Desk
Advertising

മെൽബൺ: ക്രിക്കറ്റിൽ ബോൾ ചെയ്യുന്നതിനിടെ നോൺ സ്‌ട്രൈക്കർ ബാറ്റർ ക്രീസ് വിട്ടാൽ ബോളർ ബാറ്ററെ ഔട്ടാക്കുന്ന രീതിയാണ് മങ്കാദിങ്. അടുത്ത കാലത്ത് ഐസിസി ഇത് മാന്യമായ പുറത്താക്കലിന്റെ ഗണത്തിൽ പെടുത്തിയിരുന്നു. ഐപിഎല്ലിൽ അശ്വിനും വിമൺസ് ക്രിക്കറ്റിൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ മങ്കാദിങ് പ്രയോഗിച്ചതും വാർത്തയായിരുന്നു. ഇപ്പോൾ ആസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിനിടെ രസകരമായ ഒരു വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

ആസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് ദക്ഷിണാഫ്രിക്കൻ രണ്ടാം ഇന്നിങ്‌സിലെ 19-ാം ഓവർ എറിയുമ്പോഴാണ് സംഭവം. സ്റ്റാർക്ക് റണ്ണപ്പ് ചെയ്തു ആക്ഷൻ പൂർത്തിയാക്കും മുമ്പ് ദക്ഷിണാഫ്രിക്കൻ ബാറ്റർ ദിയുനിസ് ഡി ബ്രൂൺ ക്രീസിൽ നിന്ന് പുറത്തേക്കിറങ്ങി. സ്റ്റാർക്ക് ബോൾ ചെയ്യാതെ ബ്രൂണിന് വാണിങ് നൽകുകയായിരുന്നു. സ്റ്റാർക്കിന്റെ രസകരമായ സംഭാഷണവും സ്റ്റമ്പ് മൈക്കിൽ പതിഞ്ഞു. '' ക്രീസിൽ നിൽക്കൂ, അത് അത്ര ബുദ്ധിമുട്ടൊന്നും ഉള്ള കാര്യമല്ല''- സ്റ്റാർക്ക് ബ്രൂണിനോട് പറഞ്ഞു.

മത്സരത്തിൽ ആസ്‌ട്രേലിയ വൻ വിജയമാണ് നേടിയത്. ഇന്നിങ്‌സിനും 182 റൺസിനുമായിരുന്നു ഓസീസ് വിജയം. ആദ്യ ഇന്നിങ്‌സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ആസ്‌ട്രേലിയ നേടിയ 575 റൺസ് മറികടക്കാൻ ഫോളോ ഓണിന് വിട്ടിട്ടും ദക്ഷിണാഫ്രിക്കക്ക് സാധിച്ചില്ല. ആദ്യ ഇ്ന്നിങ്‌സ് 189 നും രണ്ടാമത്തെ ഇന്നിങ്‌സ് 204 റൺസിലും അവസാനിച്ചു. ഇരട്ട സെഞ്ച്വറി നേടിയ ഡേവിഡ് വാർണറാണ് കളിയിലെ താരം.

ആദ്യ മത്സരവും ഓസീസിനൊപ്പമായിരുന്നു ജയം. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ഒരു മത്സരം ശേഷിക്കവേ ഓസീസ് നേടി.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News