സൂപ്പര്‍ സണ്‍റൈസേഴ്സ്: പഞ്ചാബിനെ തോല്‍പ്പിച്ചത് 9 വിക്കറ്റിന്

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 19.4 ഓവറിൽ വെറും 120 റൺസിന് കളിയവസാനിപ്പിച്ചപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് ലക്ഷ്യം കാണുകയായിരന്നു

Update: 2021-04-21 14:01 GMT
Editor : Suhail | By : Web Desk
Advertising

ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്സിനെ ഒൻപത് വിക്കറ്റിന് തകർത്ത് സൺ റൈസേഴ്സ് ഹൈദരാബാദ്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 19.4 ഓവറിൽ വെറും 120 റൺസിന് കളിയവസാനിപ്പിച്ചപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് ലക്ഷ്യം കാണുകയായിരന്നു. ഹൈദരാബാദിനായി ഖലീൽ അഹമദ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍, ബെയർസ്റ്റോ (56 പന്തിൽ 63) അർധ സെഞ്ച്വറി നേടി.

സ്കോർ: പഞ്ചാബ് കിങ്സ്: 120-10 (19.4), സൺറൈസേഴ്സ് ഹൈദരാബാദ്: 121-1 (18.4)


 



22 റൺസ് വീതമെടുത്ത മായങ്ക് അ​ഗർവാളും ഷാരൂഖ് ഖാനുമാണ് പഞ്ചാബിന്റെ ടോപ് സ്കോറർമാർ. മത്സരം തുടങ്ങി മൂന്നാം ഓവറിൽ തന്നെ നായകൻ രാഹുലിനെ (4) മടക്കി അയച്ച് ഭുവനേശ്വർ കുമാറാണ് വിക്കറ്റ് കൊയ്ത്തിന് തുടക്കമിട്ടത്. തൊട്ടടുത്തായി തന്നെ മായങ്കും പുറത്ത്. ഖലീലിന്റെ പന്തിൽ റാഷിദ് ഖാൻ പിടിച്ച് മായങ്ക് പുറത്തകുമ്പോൾ സ്കോർ 39. തൊട്ടടുത്ത പന്തിൽ തന്നെ നിക്കൊളാസ് പുരാനെ (0) റണ്ണൗട്ടിലൂടെ എറിഞ്ഞു വീഴ്ത്തി വാർണർ.

ഒരു തരത്തിലും മത്സരത്തിലേക്ക് തിരിച്ചു വരാൻ കഴിയാതിരുന്ന പഞ്ചാബ് നിരയിൽ ​ഗെയിൽ (15), ദീപക് ഹൂഡ (13), ഹെൻരിക്വസ് (14), ഫാബിയൻ അലൻ (6), അശ്വിൻ (9), ഷമി (​​3) എന്നിവർ ക്രിസിലെത്തിയതും പോയതും പെട്ടെന്നായിരുന്നു.

ഖലീലിന് പുറമെ അഭിഷേക് ശർമ രണ്ടും ഭുവനേശ്വർ കുമാർ, എസ് കൗൾ, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് കാര്യമയൊന്നും ചെയ്യാനുണ്ടായിരുന്നില്ല. 37 റൺസ് എടുത്ത വാർണറുടെ വിക്കറ്റ് മാത്രമാണ് സൺറൈസേഴ്സിന് നഷ്ടമായത്. ബെയർസ്റ്റോക്കൊപ്പം കെയിൻ വില്യംസ് (16) പുറത്താകാതെ നിന്നു. പഞ്ചാബിന് വേണ്ടി ഫാബിയൻ അലൻ ഒരു വിക്കറ്റ് നേടി.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News