സെക്രട്ടേറിയറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കും
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലാണ് സമരം അവസാനിപ്പിക്കുന്നതായി അറിയിച്ചത്
Update: 2021-02-28 11:41 GMT
സമരം ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യമർപ്പിച്ച് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലാണ് സമരം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. നിലവിൽ സമരം തുടരുന്നവരുമായി യൂത്ത് കോൺഗ്രസ് ചർച്ച നടത്തും. ഡി.വൈ.എഫ്.ഐ യുവസംഗമത്തിൽ ഉദ്യോഗാർഥികളോട് മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.