ഗൂഗിൾ പേയുടെ 'പോക്കറ്റ് മണി' തട്ടിപ്പോ, അക്കൗണ്ട് കാലിയാകുമോ! വാട്‌സ്ആപ്പ് സന്ദേശത്തിന്‍റെ യാഥാര്‍ഥ്യമെന്ത്?

പോക്കറ്റ് മണിയെന്ന പേരില്‍ ഗൂഗിള്‍ പേയില്‍ തെളിഞ്ഞിരിക്കുന്ന പുതിയ ഫീച്ചര്‍ തട്ടിപ്പാണെന്നും നിങ്ങളുടെ പണം നഷ്ടപ്പെട്ടേക്കുമെന്നുമുള്ള തരത്തിലുള്ള വാട്‌സ്ആപ്പ് സന്ദേശം വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

Update: 2026-04-09 09:12 GMT

ഡിജിറ്റല്‍ യുഗത്തിലേക്ക് കാലെടുത്ത് വെച്ചതിന് പിന്നാലെ ലോകമൊന്നടങ്കം അതിവേഗം ജനപ്രിയമായ നിരവധി ആപ്പുകളിലൊന്നാണ് ഗൂഗിള്‍ പേ. കയ്യിലോ പഴ്‌സിലോ പണം കൊണ്ടുനടന്നിരുന്ന കാലത്ത് നിന്ന് തൊട്ടതിനും പിടിച്ചതിനുമെല്ലാം ഗൂഗിള്‍ പേ ഉപയോഗിക്കുന്ന രീതിയിലേക്ക് കടന്നിട്ട് അധിക കാലമൊന്നും ആയിട്ടില്ല. വിദേശത്ത് നിന്ന് മാതാപിതാക്കള്‍ക്ക്, ഹോസ്റ്റലില്‍ കഴിയുന്ന മക്കള്‍ക്ക് എന്നിങ്ങനെ പണമയക്കാൻ എളുപ്പമേറിയ പോക്കറ്റ് ഉപാധിയായി ഇതിനോടകം ഗൂഗിള്‍ പേ മാറിക്കഴിഞ്ഞു.

സ്വന്തമായി സ്മാര്‍ട്ട് ഫോണും ബാങ്ക് അക്കൗണ്ടുമുള്ള ചെറുപ്പക്കാര്‍ക്കിടയിലും ഗൂഗിള്‍ പേയുടെ സ്വാധീനം ചില്ലറയല്ല. ക്രമാനുഗതമായ അപ്‌ഡേഷനുകളോടെ കൂടുതല്‍ സുരക്ഷിതവും സൗകര്യപ്രദവുമായ ഫിനാന്‍ഷ്യല്‍ ഉപകരണമായി മാറിയിരിക്കുന്നു ഗൂഗിള്‍ പേ. ഇപ്പോഴിതാ, 'പോക്കറ്റ് മണിയെന്ന' പേരില്‍ പുതിയ ഫീച്ചറുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി. മാതാപിതാക്കളുടെ ഗൂഗിള്‍ പേ, അവരുടെ അനുവാദത്തോടെ മക്കള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍. അഥവാ, മക്കൾക്ക് ബാങ്ക് അക്കൗണ്ടില്ലാതെ പേയ്മെന്‍റുകൾ നടത്താനാകും. എന്നാല്‍, പോക്കറ്റ് മണിയെന്ന പേരില്‍ ഗൂഗിള്‍ പേയില്‍ തെളിഞ്ഞിരിക്കുന്ന പുതിയ ഫീച്ചര്‍ തട്ടിപ്പാണെന്നും നിങ്ങളുടെ പണം നഷ്ടപ്പെട്ടേക്കുമെന്നുമുള്ള തരത്തിലുള്ള വാട്‌സ്ആപ്പ് സന്ദേശം വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ, ആ സന്ദേശത്തിന്‍റ ആധികാരതയെ പൂർണമായും രംഗത്തെത്തിയിരിക്കുകയാണ് ടെക് നിരീക്ഷകർ. എന്താണ് പുതിയ ഫീച്ചറിന്‍റെ പ്രത്യേകതകൾ? എങ്ങനെ ഉപയോഗിക്കാം?

Advertising
Advertising

എന്താണ് പോക്കറ്റ് മണി?

യുപിഐ സര്‍ക്കിളിന്റെ ഭാഗമായാണ് പോക്കറ്റ് മണിയെന്ന പുതിയ ഫീച്ചറിന്റെ പ്രവര്‍ത്തനം. ഒരാളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് മറ്റൊരാള്‍ക്ക് പേയ്‌മെന്റ് നടത്താനുള്ള സൗകര്യമാണ് ഇതിലൂടെ ഉപയോക്താവിന് ലഭിക്കുന്നത്. പ്രധാനമായും, മാതാപിതാക്കളുടെ അനുവാദത്തോട് കൂടി മക്കള്‍ക്ക് പേയ്‌മെന്റ് നടത്താനാകുമെന്നതാണ് ഇതിന്റെ സൗകര്യം. സ്‌കൂളില്‍ പോകുമ്പോഴുള്ള സ്‌നാക്‌സ്, സ്‌കൂളിലെ സാധനസാമഗ്രികള്‍, ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് മാതാപിതാക്കളുടെ അക്കൗണ്ടില്‍ നിന്ന് കുട്ടികൾക്ക് പേയ്‌മെന്റ് നടത്താനാകും.

മാതാപിതാക്കളുടെ അനുവാദത്തോട് കൂടി മക്കള്‍ക്ക് സ്വതന്ത്രമായി പണം ചിലവഴിക്കാനും, മക്കള്‍ അനാവശ്യ കാര്യങ്ങള്‍ക്ക് പണം ചിലഴിക്കുന്നില്ലെന്ന് മാതാപിതാക്കള്‍ക്ക് ഉറപ്പുവരുത്താനും കഴിയുമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത.

എങ്ങനെയാണിതിന്റെ പ്രവര്‍ത്തനം?

മാതാപിതാക്കളുടെ പേരില്‍ ആക്ടീവായ ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ മാത്രമാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിപ്പിക്കാനാകുക. മക്കള്‍, കുടുംബാംഗങ്ങള്‍, വിശ്വസ്ഥരായവർ എന്നിങ്ങനെ അഞ്ച് പേരെയെങ്കിലും സെക്കന്ററി ഉപയോക്താക്കളായി മാതാപിതാക്കള്‍ക്ക് നിശ്ചയിക്കാന്‍ സാധിക്കും. സ്വന്തമായി ഗൂഗിള്‍ പേയും രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറും സെക്കന്ററി ഉപയോക്താവിന് ഉണ്ടായിരിക്കണമെന്ന് മാത്രമാണ് മാനദണ്ഡം.

സെക്കന്ററി യൂസറെ ചേര്‍ത്തുകഴിഞ്ഞാല്‍, അവര്‍ക്കും യുപിഐ പേയ്‌മെന്റുകള്‍ നടത്താനാകും. മക്കളുടെ സാമ്പത്തികാവശ്യങ്ങളിലും ചിലവുകളിലും മാതാപിതാക്കളുടെ കരുതലും നിയന്ത്രണവും കൊണ്ടുവരാനാകുമെന്നതാണ് ഫീച്ചറിന്റെ മറ്റൊരു പ്രത്യേകത.

നിയന്ത്രണങ്ങളും സുരക്ഷിതത്വും

രണ്ട് മോഡുകളിലൂടെ സ്വതന്ത്രവും ഫ്‌ളക്‌സിബിളുമായി ഉപയോഗിക്കാമെന്നതാണ് പോക്കറ്റ് മണി ഫീച്ചറിന്റെ മറ്റൊരു പ്രധാനവശം.  പ്രധാനമായും രണ്ട് രീതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം.

1) 15,000 രൂപ പ്രതിമാസം ലിമിറ്റ് നിശ്ചയിക്കാം. ഈ പരിധിക്കുള്ളില്‍ നിന്ന് മക്കള്‍ക്ക് സ്വതന്ത്രമായി പണം ചിലവഴിക്കാന്‍ ഇതുവഴി സാധിക്കും. ഓരോ ചെറിയ ആവശ്യങ്ങള്‍ക്കും മക്കള്‍ക്ക് മാതാപിതാക്കളെ നേരില്‍കണ്ട് ആവശ്യപ്പെടേണ്ടിവരില്ല.

2) ഓരോ പേയ്‌മെന്റിനും അനുവാദം ആവശ്യപ്പെടുന്ന രീതിയിലാണ് രണ്ടാമത്തെ രീതി. ഇത് പ്രകാരം, പണം ആവശ്യമുള്ള സമയങ്ങളില്‍ മക്കള്‍ ഒരു റിക്വസ്റ്റ് അയക്കും. പണം അയക്കുന്നതിന് മുന്‍പ് ഇത് നിര്‍ബന്ധമായും അപ്രൂവ് ചെയ്യേണ്ടിവരും. ചെറിയ കുട്ടികളുള്ളവരെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു സഹായം തന്നെയായിരിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Similar News