ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു
അനന്ദ്‌നാഗ് ജില്ലയിലെ ബിജ്‌ബെഹ്‌റയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.
Update: 2021-03-11 09:52 GMT
ജമ്മു കശ്മീരില്‍ രണ്ട് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചതായി സൈന്യം. കശ്മീര്‍ അനന്ദ്‌നാഗിലാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് പൊലീസിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
സുരക്ഷ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അനന്ദ്‌നാഗ് ജില്ലയിലെ ബിജ്‌ബെഹ്‌റയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഓപ്പറേഷന്‍ പുരോഗമിക്കുന്നതായി പൊലീസ് ട്വിറ്ററില്‍ അറിയിച്ചു.
#AnantnagEncounterUpdate: 01 more #unidentified #terrorist killed (total 02). Search going on. Further details shall follow. @JmuKmrPolice https://t.co/NMwijpIOH2
— Kashmir Zone Police (@KashmirPolice) March 11, 2021
മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.