ഇന്ന് ലോക വൃക്ക ദിനം

ജീവിതശൈലിയിലും ഭക്ഷണശീലത്തിലുമുണ്ടായ മാറ്റങ്ങൾ കാരണം ആഗോളതലത്തിൽ തന്നെ വൃക്കരോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്

Update: 2021-03-11 02:58 GMT

ഇന്ന് ലോക വൃക്ക ദിനം. ജീവിതശൈലിയിലും ഭക്ഷണശീലത്തിലുമുണ്ടായ മാറ്റങ്ങൾ കാരണം ആഗോളതലത്തിൽ തന്നെ വൃക്കരോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഗൾഫ് പ്രവാസികൾക്കിടയിൽ ഇന്ന് ഏറ്റവും കൂടുതൽ കണ്ടു വരുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഒന്ന് വൃക്കയെ ബാധിക്കുന്ന അസുഖങ്ങളാണ്.

ഗൾഫിൽ ചൂടത്ത് ജോലിചെയ്യുന്നതും വേണ്ടത്ര വെള്ളം കുടിക്കാത്തതും കാരണമാണ് പ്രവാസികൾക്കിടയിൽ വൃക്കരോഗം കൂടാൻ കാരണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.

വൃക്ക രോഗത്തിലേക്കു നയിക്കുന്ന പ്രമേഹം രക്താതിസമ്മർദ്ദം എന്നിവയും പ്രവാസികൾക്കിടയിൽ കൂടുതലാണ്. ജീവിത രീതിയിലും ഭക്ഷണ ശീലങ്ങളിലും അല്പം ശ്രദ്ധ പുലർത്തിയാൽ വലിയൊരളവ് രോഗത്തെ ചെറുക്കാൻ കഴിയും എന്നും ഡോക്റ്റർമാർ ചൂണ്ടിക്കാട്ടുന്നു .

Tags:    

Similar News