വിറ്റാമിൻ സി നെല്ലിക്കയായും ടാബ്‌ലെറ്റായും സ്ഥിരമായി കഴിച്ചാൽ വൃക്ക സ്തംഭനം ഉണ്ടാകുമോ?

100 മിലിഗ്രാം വരെയാണ് വിറ്റാമിൻ സി സാധാരണ ഒരാൾക്ക് ആവശ്യമുള്ളത്

Update: 2021-02-10 06:35 GMT

വെള്ളത്തിൽ ലയിക്കുന്ന ഒരു വിറ്റാമിൻ (ജീവകമാണ്) വിറ്റാമിൻ സി. മനുഷ്യശരീരത്തിന് ഏറെ ആവശ്യമുള്ള പോഷകമാണ് വിറ്റമിന്‍ സി. മനുഷ്യ ശരീരത്തിന് വിറ്റാമിൻ സി ഉൽപ്പാദിപ്പിക്കാനുള്ള കഴിവില്ല. അതുപോലെ വിറ്റാമിൻ സി സൂക്ഷിച്ചു വയ്ക്കാൻ ശരീരത്തിൽ സംവിധാനങ്ങളും ഇല്ല. വെള്ളത്തിൽ അലിയുന്ന സംയുക്തം ആയതിനാൽ ആവശ്യത്തിൽ കൂടുതൽ ഉള്ളത് മൂത്രത്തിൽ കൂടി പുറന്തള്ളപ്പെടും. അതുകൊണ്ടു തന്നെ ആവശ്യമുള്ളത്ര വിറ്റാമിനുകൾ ആഹാരത്തിൽ എന്നും ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

100 മില്ലി ഗ്രാം വരെയാണ് വിറ്റാമിൻ സി സാധാരണ ഒരാൾക്ക് ആവശ്യമുള്ളത്. ഇത്രയും അളവിലുള്ള വിറ്റാമിൻ സി, പഴങ്ങളും മറ്റു പോഷകാഹാരങ്ങളും കഴിക്കുന്നതിലൂടെ ലഭിക്കും. ഓറഞ്ച്, നെല്ലിക്ക, നാരങ്ങ, തക്കാളി, കിവി, മുളപ്പിച്ച പയറുവര്‍ഗങ്ങള്‍, പച്ചമാങ്ങ, ചീര, ബ്രോക്കോളി തുടങ്ങിയവയിൽ ധാരാളമായി വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു.

Advertising
Advertising

കോവിഡ് കാലത്ത് കൂടുതൽ സുരക്ഷിതരാകാൻ ദിവസവും വിറ്റാമിൻ സി സപ്ലിമെന്‍റുകള്‍ കഴിക്കുന്നവരുണ്ട്. എന്നാൽ ഡോക്ടറുടെ നിർദേശമില്ലാതെയുള്ള ഇത്തരം രീതികൾ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. അത് പോലെ തന്നെ നെല്ലിക്ക ധാരാളം കഴിക്കുന്നതും നല്ലതല്ല..വൃക്ക സ്‌തംഭനം ഉണ്ടാക്കുമെന്നുള്ള വാർത്ത പ്രചരിക്കുന്നുണ്ട്..! എന്താണ് സത്യാവസ്ഥ..??വ്യക്തമായി അറിഞ്ഞിരിക്കുക.

694: 🍋 വിറ്റാമിൻ സി നെല്ലിക്ക ആയും ടാബ്‌ലെറ്റായും സ്ഥിരമായി കഴിച്ചാൽ വൃക്ക സ്തംഭനം ഉണ്ടാകുമോ?Can Gooseberry and Vitamin...

Posted by Dr D Better Life on Saturday, February 6, 2021
Tags:    

Similar News