പ്രതിപക്ഷം ആഗ്രഹിക്കുന്ന വാർത്തകൾ മാധ്യമങ്ങൾ കെട്ടിച്ചമക്കുന്നു: എളമരം കരിം

'ക്രിമിനൽ കുറ്റമാണ് പ്രതി ചേർക്കപ്പെട്ട മാധ്യമപ്രവർത്തകർ ചെയ്തത്. ഇതിന് മാധ്യമപ്രവർത്തനവുമായി ബന്ധമില്ല'

Update: 2023-06-18 01:56 GMT

കൊച്ചി: പ്രതിപക്ഷം ആഗ്രഹിക്കുന്ന വാർത്തകൾ മാധ്യമങ്ങൾ കെട്ടിച്ചമക്കുന്നുവെന്ന് എളമരം കരിം എം.പി. 'സംഭവത്തില്‍‍ കുറ്റകരമായ ഗൂഢാലോചന നടക്കുന്നുണ്ട്. പ്രതി ചേർക്കപ്പെട്ട മാധ്യമപ്രവർത്തകർ ചെയ്തത് ക്രിമിനൽ കുറ്റമാണ്. ഇതിന് മാധ്യമപ്രവർത്തനവുമായി ബന്ധമില്ല. എന്നെ വ്യക്തിപരമായി ആക്ഷേപിച്ച സംഭവത്തിൽ രാജ്യസഭാ ചെയർമാൻ നടപടിയെടുത്തില്ല. പ്രിവിലേജ് പെറ്റീഷൻ രാജ്യസഭാ ചെയർമാൻ പ്രിവിലേജ് കമ്മിറ്റിക്ക് കൈമാറിയില്ല. ആർ.എസ.എസ്.എസും രാജീവ് ചന്ദ്രശേഖരനും സ്വാധീനിച്ചാണ് ഇത് തടഞ്ഞത്. വസ്തുത അറിയാതെയാണ് സിദ്ധാർഥ് വരദരാജനെ പോലുള്ളവർ എൽ.ഡി.എഫ് സർക്കാരിനെ വിമർശിക്കുന്നത്. വസ്തുതാവിരുദ്ധമായ ചോദ്യങ്ങൾ ചോദിക്കുന്നത് കൊണ്ടാണിത്. എം.വി ശ്രേയാംസ്‌കുമാറിന്റെ വിമർശനം തന്റെ ജീവനക്കാരെ തൃപ്തിപ്പെടുത്താനാണ്'. എളമരം കരീം പറഞ്ഞു.\

Advertising
Advertising

Updating...





Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News