ജീവനക്കാർക്ക് കോവിഡുണ്ടെങ്കില്‍ സ്ഥാപന മേധാവികള്‍ ആരോഗ്യ അതോറിറ്റികളെ അറിയിക്കണമെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ

വിദ്യാർഥികളിൽ രോഗം ശ്രദ്ധയിൽപെട്ടാൽ പ്രിൻസിപ്പലാണ് അക്കാര്യം അറിയിക്കേണ്ടത്

Update: 2021-02-20 02:14 GMT

ജീവനക്കാർക്ക് കോവിഡ് പോലുള്ള പകർച്ചവ്യാധി ശ്രദ്ധയിൽപെട്ടാൽ ആരോഗ്യ അതോറിറ്റികളെ അക്കാര്യം അറിയിക്കാൻ സ്ഥാപന മേധാവികൾ ബാധ്യസ്ഥരാണെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ. വിദ്യാർഥികളിൽ രോഗം ശ്രദ്ധയിൽപെട്ടാൽ പ്രിൻസിപ്പലാണ് അക്കാര്യം അറിയിക്കേണ്ടത്.

യു.എ.ഇ ഫെഡറൽ പബ്ലിക്ക് പ്രോസിക്യൂഷനാണ് പകർച്ചാവ്യാധികൾ തടയുന്നതിൽ സ്ഥാപന മേധാവികളുടെ ഉത്തരവാദിത്തം ചൂണ്ടിക്കാട്ടി നിർദേശം പുറത്തിറക്കിയത്. 2014 മുതൽ നിലവിലുള്ള നിയമത്തിന്‍റെ വിശദാംശങ്ങൾ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ വീഡിയോ ബോധവൽകരണവും ആരംഭിച്ചു. വിദ്യാർഥികൾക്കോ, സ്ഥാപനത്തിലെ ജീവനക്കാർക്കോ പകർച്ചവ്യാധിയുണ്ടെന്ന് സംശയമുണ്ടായാൽ അവരെ ആരോഗ്യ വിദഗ്ധന്‍റെ അരികിലെത്തിക്കേണ്ടതും സ്ഥാപന മേധാവികളുടെ ചുമതലയാണ്. ഇദ്ദേഹത്തിന് രോഗം സംശയിക്കുന്ന രോഗത്തെ കുറിച്ച് പ്രതിപാദിപ്പിക്കുന്ന റിപ്പോർട്ടും ജീവനക്കാരന് നൽകണം.

Advertising
Advertising

പരിശോധനയിൽ രോഗമുണ്ടെന്ന് തെളിഞ്ഞാൽ സ്ഥാപനമേധാവി ആരോഗ്യമന്താലയത്തേയോ, ഹെൽത്ത് അതോറിറ്റികളേയോ ഉടൻ വിവരം അറിയിക്കണം. രോഗം പടരുന്നത് ഒഴിവാക്കാനുള്ള നടപടികൾ ആരംഭിക്കണം. ആരോഗ്യവകുപ്പ് അധികൃതർ രോഗിയെയും സമ്പർക്കം പുലർത്തിയവരെയും ഐസൊലേറ്റ് ചെയ്യുകയോ, ക്വാറന്‍റൈനിലേക്ക് മാറ്റുകയോ വേണം. നിശ്ചിതകാലം രോഗബാധയുള്ളവർ സ്ഥാപനത്തിലേക്ക് പ്രവേശിക്കുന്നതും മറ്റുള്ളവരുമായി ഇടപഴകുന്നതും ഒഴിവാക്കണം. ആരോഗ്യവകുപ്പ് അധികൃതർ നിർദേശിക്കുന്ന കാലയളവ് പൂർത്തിയാകുന്നത് വരെ രോഗബാധിതരെ സ്ഥാപനത്തിൽ നിന്ന് മാറ്റി നിർത്താൻ മേധാവികൾക്ക് അധികാരമുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

Full View
Tags:    

Similar News