വധു ശരിയായി; ഇപ്പോള്‍ തെരയുന്നത് ബുംറയുടെ ജാതിയും മതവും

ബുംറയുടെ വധുവിനെ തെരഞ്ഞുള്ള ചര്‍ച്ചകളിപ്പോള്‍ അവസാനിച്ചു. ഇപ്പോള്‍ ബുംറയുടെ ജാതിയും മതവും ഏതെന്നാണ് അന്വേഷിക്കുന്നത്.

Update: 2021-03-16 14:30 GMT

കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയുടെയും സ്‌പോര്‍ട്‌സ് ചാനല്‍ അവതാരക സഞ്ജന ഗണേഷന്റെയും വിവാഹം കഴിഞ്ഞത്. ഇംഗ്ലണ്ടിനെതിരായ പരമ്പരക്കിടെ അവധിയെടുത്തപ്പോള്‍ തുടങ്ങിയതാണ് ബുംറയുടെ വധുവിനെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍. അതില്‍ മലയാളി താരം വരെയുണ്ടായിരുന്നു. അഭ്യൂഹങ്ങള്‍ക്കൊക്കെ വിരാമമായത് ബുംറയുടെ വിവാഹ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ്. താരം തന്നെയാണ് ഫോട്ടോ പുറത്തുവിട്ടത്.

ഏതായാലും ബുംറയുടെ വധുവിനെ തെരഞ്ഞുള്ള ചര്‍ച്ചകളിപ്പോള്‍ അവസാനിച്ചു. ഇപ്പോള്‍ ബുംറയുടെ ജാതിയും മതവും ഏതെന്നാണ് അന്വേഷിക്കുന്നത്.

Advertising
Advertising

പൂര്‍ണമായും പഞ്ചാബി സ്‌റ്റൈലില്‍ നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞത് ബുംറ ഒരു സിഖ് വംശജനാണോ എന്നതായിരുന്നു. പിങ്ക് നിറത്തിലുള്ള ഷെര്‍വാണിയും തലപ്പാവുമായിരുന്നു ബുംറയുടെ വിവാഹ വേഷം. സഞ്ജന ധരിച്ചിരുന്നത് അതേ നിറത്തിലുള്ള ലഹങ്കയും. തലപ്പാവണിഞ്ഞ ബുംറയെ കണ്ടപ്പോള്‍ ആരാധകര്‍ക്ക് സംശയമായി. ബുംറ സിഖ് വംശജനാണോ എന്നായിരുന്നു പലര്‍ക്കും അറിയേണ്ടിയിരുന്നത്. ഇതോടെയാണ് ആളുകള്‍ താരത്തിന്റെ ജാതിയും ജന്മസ്ഥലും മറ്റും തെരഞ്ഞ് ഗൂഗിളിലെത്തിയത്.

പിന്നാലെ തന്നെ ബുംറയുടെ ജാതി, മതം, ബുംറ എവിടെയാണ് ജനിച്ചത്, ബുംറയുടെ മുത്തച്ഛന് ആര് തുടങ്ങിയ തെരച്ചിലുകളും നടന്നു. ഗോവയിലായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കോവിഡ് മുന്‍ നിര്‍ത്തി ബയോബബ്ള്‍ സംവിധാനമുള്ളതിനാല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് ആരും പങ്കെടുത്തില്ല. വിവാഹ ശേഷം മുംബൈയിലോ അല്ലെങ്കില്‍ അഹമ്മദാബാദിലോ വെച്ച് പാര്‍ട്ടി നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Tags:    

Similar News