നെയ്മറുമായി കരാര്‍ റദ്ദാക്കിയത് ലൈംഗിക പീഡനക്കേസുമായി സഹകരിക്കാത്തതിനാലെന്ന് നൈക്കി

2016ല്‍ നൈക്കിയിലെ ജീവനക്കാരി നെയ്മര്‍ക്കെതിരെ ലൈംഗിക ആരോപണം ഉയര്‍ത്തിയതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Update: 2021-05-28 16:04 GMT

ലൈംഗിക പീഡനക്കേസ് അന്വേഷണവുമായി സഹകരിക്കാത്തതിനാലാണ് ബ്രസീല്‍ ഫുട്‌ബോള്‍ താരം നെയ്മറുമായുള്ള കരാര്‍ റദ്ദാക്കിയതെന്ന് പ്രമുഖ കായിക ഉല്‍പന്ന നിര്‍മാതാക്കളായ നൈക്കി. 15 വര്‍ഷമായുള്ള കരാര്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് നൈക്കി റദ്ദാക്കിയത്.

2016ല്‍ നൈക്കിയിലെ ജീവനക്കാരി നെയ്മര്‍ക്കെതിരെ ലൈംഗിക ആരോപണം ഉയര്‍ത്തിയതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നെയ്മര്‍ തന്നെ ന്യൂയോര്‍ക്കിലെ ഹോട്ടലില്‍ വെച്ച് ബലമായി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു എന്നായിരുന്ന വെളിപ്പെടുത്തല്‍. നെയ്മര്‍ ബാഴ്‌സലോണ താരമായിരുന്ന സമയത്തായിരുന്നു ആരോപണമുയര്‍ന്നത്.

അന്വേഷണം പൂര്‍ണമാവാത്തതിനാല്‍ കേസിനെക്കുറിച്ച് വിശദമായി പറയുന്നില്ലെന്ന് കമ്പനി അറിയിച്ചു. 2020 ഓഗസ്റ്റില്‍ കരാര്‍ റദ്ദാക്കുന്നുവെന്ന് നൈക്കി അറിയിച്ചിരുന്നെങ്കിലും കാരണം വെളിപ്പെടുത്തിയിരുന്നില്ല.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News