ജനങ്ങൾ അതിജീവിക്കാൻ പാടുപെടുമ്പോൾ അദാനിയുടെ വരുമാനം ഇരട്ടിയായതെങ്ങനെ?- രാഹുൽ ​ഗാന്ധി

കോവിഡ് പ്രതിസന്ധിയിൽ ഗൗതം അദാനിക്ക്​ തന്‍റെ സ്വത്ത് 50 ശതമാനം വർധിപ്പിക്കാൻ കഴിഞ്ഞതെങ്ങനെയെന്ന് രാഹുൽ ഗാന്ധി

Update: 2021-03-13 16:52 GMT

കോവിഡ് പ്രതിസന്ധിയിൽ രാജ്യത്തെ ജനങ്ങൾ ബുദ്ധിമുട്ടുമ്പോഴും വ്യവസായി ഗൗതം അദാനിക്ക്​ തന്‍റെ സ്വത്ത് 50 ശതമാനം വർധിപ്പിക്കാൻ കഴിഞ്ഞതെങ്ങനെയെന്ന് കോൺഗ്രസ് നേതാവ്​ രാഹുൽ ഗാന്ധി. വരുമാന വർധനവിൽ ടെസ്​ല സ്ഥാപകൻ ഇലോൺ മസ്​കിനെയും ആമസോൺ മേധാവി ജെഫ്​ ബെസോസിനെയും അദാനി ഗ്രൂപ്പ്​ ചെയർമാൻ ഗൗതം അദാനി മറികടന്നിരുന്നു. 2021ൽ അദാനിയുടെ വരുമാനം 16.2 ബില്യൺ ഡോളറിന്‍റെ വർധനയോടെ 50 ബില്യൺ ഡോളറായി. ഇതിന് പിന്നാലെയാണ് രാഹുൽ ​ഗാന്ധിയുടെ പരാമർശം.

'2020ൽ നിങ്ങളുടെ സമ്പത്ത് എത്രത്തോളം വർധിച്ചു? പൂജ്യം. എന്നാൽ, അദാനി 12 ലക്ഷം കോടി രൂപ സമ്പാദിക്കുകയും സമ്പത്ത് 50 ശതമാനം വർധിപ്പിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ അതിജീവിക്കാൻ പാടുപെടുകയായിരുന്നു. എന്തുകൊണ്ടാണിതെന്ന്​ പറയാമോ?' - ട്വിറ്ററിൽ രാഹുൽ ഗാന്ധി കുറിച്ചു.

Tags:    

Similar News