വിവാഹമോചനം ആവശ്യപ്പെട്ട മരുമകളെ ഭർതൃപിതാവ് വെടിവെച്ചു കൊന്നു

ഭർതൃപിതാവ് ഭീഷണിപ്പെടുത്തുന്നതായും തനിക്ക് അവരെ ഭയമാണെന്നും പെൺകുട്ടി തലേദിവസം അമ്മാവനെ വിളിച്ച് പറഞ്ഞിരുന്നു

Update: 2022-10-07 14:33 GMT

കാലിഫോർണിയ: വിവാഹ മോചനം ആവശ്യപ്പെട്ട മരുമകളെ ഭർതൃപിതാവ് വെടിവെച്ചു കൊന്നു. 74 കാരനും ഇന്ത്യൻ വംശജനുമായ സിതാൽ സിംഗ് ദോസാഞ്ച് ആണ് മരുമകൾ ഗുർപ്രീത് കൗറിനെ അവരുടെ ജോലി സ്ഥലത്ത് വെച്ച് വെടിവെച്ചു കൊന്നത്. ശരീരത്തിൽ നിന്ന് രണ്ട് വെടിയുണ്ടകള്‍ പൊലീസ് കണ്ടെടുത്തു. സംഭവ സ്ഥലത്തുവെച്ചു തന്നെ ഗുർപ്രീത് കൗർ മരണപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട്

മരണ വിവരം അറിഞ്ഞ പെൺകുട്ടിയുടെ അമ്മാവൻ നൽകിയ മൊഴിയാണ് കേസിലെ സുപ്രധാന വഴിത്തിരിവിന് കാരണമായത്. തന്റെ മരുമകൾ ഭർത്താവുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്താനുള്ള ശ്രമത്തിലാണെന്നും അതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങൾ അഭമുഖീകരിക്കുകയാണെന്നും അമ്മാവൻ പൊലീസിനോട് പറഞ്ഞു. ഭർതൃപിതാവ് ഇക്കാരണം പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതായും തനിക്ക് അവരെ ഭയമാണെന്നും പെൺകുട്ടി തലേ ദിവസം തന്നെ വിളിച്ച് പറഞ്ഞതായും അദ്ദേഹം മൊഴി നല്‍കി.

സംഭവം നടന്ന സ്ഥലത്ത് കൂടെ സിതാൽ സിംഗ് വാഹനമോടിച്ച് പോകുന്നത് കണ്ട ആളുകളുടെ മൊഴിയും കേസിൽ നിർണായക തെളിവായി. കൂടാതെ ഇയാൾ ഉപയോഗിച്ച പിക്കപ്പ് വാൻ ഗുർപ്രീത് കൗറിന്റെ കാറിന് സമീപം പാർക്ക് ചെയ്യുന്ന സി.സി ടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

തുടർന്ന് ഇയാളുടെ വീട്ടിലെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു. ഇയാളുടെ താമസസ്ഥലത്തു നിന്ന് കൊലപാതകത്തിനുപയോഗിച്ച തോക്കും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News