ഇസ്രായേലിൽ ഇറാന്റെ ആക്രമണം; പരിക്കേറ്റവരുടെ എണ്ണം 86 ആയി ഉയർന്നു

ഞായറാഴ്ച രാവിലെ 10 വ്യത്യസ്ത സ്ഥലങ്ങളിൽ രണ്ട് തരംഗങ്ങളിലായി കുറഞ്ഞത് 27 ബാലിസ്റ്റിക് മിസൈലുകൾ ഇസ്രായേലിൽ പതിച്ചതായി റിപ്പോർട്ടിൽ പറയുന്നു

Update: 2025-06-22 09:28 GMT

തെൽ അവിവ്: ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങൾ നശിപ്പിച്ച യുഎസ് ആക്രമണത്തെ തുടർന്ന് ഇസ്രായേലിൽ ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ കുറഞ്ഞത് 86 ഇസ്രായേലി പൗരന്മാർക്ക് പരിക്കേറ്റതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു. ഞായറാഴ്ച രാവിലെ 10 വ്യത്യസ്ത സ്ഥലങ്ങളിൽ രണ്ട് തരംഗങ്ങളിലായി കുറഞ്ഞത് 27 ബാലിസ്റ്റിക് മിസൈലുകൾ ഇസ്രായേലിൽ പതിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

പരിക്കേറ്റവരെയെല്ലാം ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആദ്യ സ്ഫോടനത്തിൽ 22 മിസൈലുകൾ ഉൾപ്പെട്ടിരുന്നുവെന്നും രണ്ടാമത്തേതിൽ അഞ്ച് ബോംബുകൾ വരെ ഉണ്ടായിരുന്നതായും ഐഡിഎഫ് പറഞ്ഞു. പൗരന്മാരോട് ബങ്കറുകളിൽ അഭയം തേടാൻ ആവശ്യപ്പെടുകയും രാജ്യത്തുടനീളം മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങുകയും ചെയ്തു.

അതേസമയം, ഇസ്രായേലിന്റെ വടക്കൻ ഭാഗത്തുള്ള മെഡിറ്ററേനിയൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഹൈഫയിൽ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ദി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു.

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News