'അമേരിക്കയുടെ സാമ്പത്തിക ഉപരോധം എല്ലാ രാജ്യങ്ങൾക്കുമെതിരായ യുദ്ധപ്രഖ്യാപനം, ശക്തിയും യുക്തിയും ഉപയോഗിച്ച് പ്രശ്നം പരിഹരിക്കും': ഇറാന്‍

ഇറാന്റെ എണ്ണയുടെ വലിയൊരു ഭാഗം വാങ്ങുന്നത് ചൈനയാണ്. ഈ പുതിയ സാഹചര്യത്തില്‍ ചൈനയും ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളും എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ലോകം

Update: 2026-08-23 03:57 GMT

തെഹ്‌റാന്‍: അമേരിക്കയുടെ പുതിയ സാമ്പത്തിക ഉപരോധങ്ങള്‍ എല്ലാ രാജ്യങ്ങള്‍ക്കെതിരെയുമുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ഇറാന്‍. ശത്രുവിന് മുന്നില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും ശക്തിയും യുക്തിയും ഉപയോഗിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന്‍ പറഞ്ഞു. അതേസമയം, അമേരിക്ക ഏര്‍പ്പെടുത്തുന്ന ഉപരോധത്തിന്റെ വിശദാംശങ്ങള്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കും. ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ കടുത്ത സാമ്പത്തിക നടപടികള്‍ സ്വീകരിക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നത്. പിന്നാലെയാണ് ഇറാന്റെ പ്രതികരണം.

Advertising
Advertising

'യുദ്ധത്തിലൂടെ ആര്‍ക്കും ഒന്നും നേടാനില്ലാത്തതിനാലാണ് സമാധാന കരാറില്‍ ഒപ്പുവെക്കാന്‍ ഞങ്ങള്‍ തയ്യാറായത്. ഇറാൻ ആര്‍ക്ക് മുന്‍പിലും തലകുനിക്കാന്‍ തയ്യാറല്ല. ശത്രുക്കളുടെ മുന്‍പില്‍ വിട്ടുവീഴ്ച ചെയ്യാനും ഉദ്ദേശിക്കുന്നില്ല. ശക്തിയും യുക്തിയും ഉപയോഗിച്ച് ഞങ്ങളുടെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങളുണ്ടാകും'. പെസെഷ്‌കിയാനെ ഉദ്ദരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍ സുരക്ഷാ സമിതിയിലെ മുഴുവന്‍ അംഗങ്ങളുടെയും സമ്മതപ്രകാരമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചതെന്നും സമാധാനത്തിനായി തെഹ്‌റാന്‍ വിട്ടുവീഴ്ച ചെയ്തുവെന്നത് വ്യാജപ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു. ഒന്നുകില്‍ യുദ്ധം, അല്ലെങ്കില്‍ സമാധാനം എന്ന നിലയില്‍ നിന്നാണ് തങ്ങള്‍ ഒപ്പുവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹോര്‍മുസ് കടലിടുക്കിനെ ചൊല്ലിയുള്ള ട്രംപിന്റെ അവകാശവാദവും യുഎസിന്റെ സാമ്പത്തിക ഉപരോധനീക്കത്തിനും തൊട്ടുപിന്നാലെയാണ് ഇറാന്‍ പ്രസിഡന്റെ പ്രതികരണം.

യുഎസിന്റെ സാമ്പത്തിക ഉപരോധം എല്ലാ രാജ്യങ്ങള്‍ക്കും എതിരായ യുദ്ധപ്രഖ്യാപനമാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയ വക്താവ് ഇസ്മാഈല്‍ ബഗായും പ്രതികരിച്ചു. അമേരിക്കയുടെ ഉപരോധങ്ങളില്‍ പങ്കുചേരുന്ന രാജ്യങ്ങളെ ശത്രുവായി കണ്ട് ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ സുപ്രിംനാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടയില്‍, അമേരിക്കയും സഖ്യകക്ഷികളും അറേബ്യന്‍ സമുദ്രത്തില്‍ വിമാനവാഹിനി കപ്പലുകള്‍ വിന്യസിച്ചുകൊണ്ട് സൈനിക നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

ഇതിനോടകം തന്നെ കറന്‍സിയുടെ മൂല്യമിടിവ്, പണപ്പെരുപ്പം, വിലക്കയറ്റം എന്നിവ മൂലം ബുദ്ധിമുട്ടുന്ന ഇറാന്‍ ജനതയ്ക്ക് ഈ പുതിയ ഉപരോധങ്ങള്‍ വലിയ തലവേദനയായേക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. ഇറാന്റെ എണ്ണയുടെ വലിയൊരു ഭാഗം വാങ്ങുന്നത് ചൈനയാണ്. ഈ പുതിയ സാഹചര്യത്തില്‍ ചൈനയും ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളും എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. വിഷയത്തിൽ ഇന്ത്യ ഇതേവരെയും പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. സംഘര്‍ഷം ഒഴിവാക്കുന്നതിനായി ഈജിപ്ത്, ഒമാന്‍ തുടങ്ങിയ മധ്യസ്ഥ രാജ്യങ്ങളുടെ നേതൃത്വത്തില്‍ നയതന്ത്ര ചര്‍ച്ചകളും സമാധാനശ്രമങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - അൻഫസ് കൊണ്ടോട്ടി

Similar News