വെടിനിർത്തലിന്റെ ഭാവി അനിശ്ചിതത്വത്തില്‍; ഗസ്സയിൽ കനത്ത ആക്രമണം തുടർന്ന് ഇസ്രായേൽ

രണ്ട് വർഷത്തിനിടെ ഇസ്രായേൽ കൊന്നൊടുക്കിയ കുഞ്ഞുങ്ങളുടെ എണ്ണം 19,000 കടന്നു

Update: 2025-11-21 01:35 GMT
Editor : ലിസി. പി | By : Web Desk

Photo|AP

ദുബൈ:  വെടിനിർത്തലിന്‍റെ ഭാവി അനിശ്​ചിതത്വത്തിലാക്കി ഗസ്സയിൽ ഇസ്രായേൽ ആക്രമണങ്ങളിൽ അഞ്ചുപേര്‍ കൂടി കൊല്ലപ്പെട്ടു.ഖാ​ൻ യൂ​നി​സി​ൽ ഇന്നലെ ന​ട​ത്തി​യ ര​ണ്ട് ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഒരു കുഞ്ഞ്​ ഉൾപ്പടെ അ​ഞ്ചു​പേ​രാണ്​ കൊ​ല്ല​പ്പെ​ട്ടത് .  രണ്ട്​ ദിവസത്തിനിടെ കൊല്ലപ്പെട്ട ഫലസ്​തീനികളുടെ എണ്ണം 35 ആയി. അധിനിവിഷ്ട വെസ്റ്റ്​ ബാങ്ക്​ പ്രദേശങ്ങളിൽ നടന്ന അതിക്രമങ്ങളിൽ നിരവധി പേർക്ക്​ പരിക്കേറ്റു. 

 ഒ​ക്ടോ​ബ​ർ 10ന് ​വെ​ടി​നി​ർ​ത്ത​ൽ നി​ല​വി​ൽ വ​ന്ന​ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണ​ങ്ങളാണ്​ ഇസ്രായേൽ സേന നടത്തിയത്​. ഗ​സ്സ വെ​ടി​നി​ർ​ത്ത​ലി​​ന്റെ ഭാ​വി പ്ര​തി​സ​ന്ധി​യി​ലാ​ക്കുന്ന രീതിയില്‍​ യെല്ലോ ലൈൻ മറികടന്നുള്ള ഇസ്രായേൽ ആക്രമണം ഉടൻ അമർച്ച ചെയ്യണമെന്ന്​ ഹമാസ്​ മധ്യസ്​ഥരാജ്യങ്ങളോട്​ ആവശ്യപ്പെട്ടു. ഖാ​ൻ യൂ​നി​സി​ൽ ഇ​സ്രാ​യേ​ൽ സൈ​നി​ക​ർ​ക്കു​നേ​രെ വെ​ടി​വെ​പ്പു​ണ്ടാ​യെ​ന്ന ആ​രോ​പണവും ഹമാസ്​ തള്ളി.

Advertising
Advertising

അധിനിവിഷ്ട വെസ്റ്റ്​ ബാങ്ക്​ പ്രദേശങ്ങളിൽ ജൂത കുടിയേറ്റക്കാരും ഇസ്രായേൽ സുരക്ഷാ സേനയും ഫലസ്തീനികൾക്ക്​ നേരെ ഇന്നലെയും അതിക്രമം തുടർന്നു. നബുലസ്​ പട്ടണത്തിലെ ഹുവാറ, റാമല്ല എന്നിവിടങ്ങളിൽ നിരവധി ഫലസ്തീനികൾക്ക്​ പരിക്കേറ്റു. ഗസ്സയിൽ തകർന്ന കെട്ടിടാവശിഷ്​ടങ്ങൾക്കടിയിൽ നിന്ന്​ മൃതദേഹങ്ങൾ കണ്ടെടുക്കാനുള്ള ശ്രമം നാളെ ആരംഭിക്കുമെന്ന്​ സിവിൽ ഡിഫൻസ്​ വിഭാഗവും റെഡ്​ ക്രോസ്​ സംഘവും അറിയിച്ചു. പതിനായിരം പേരുടെ മൃതദേഹങ്ങളെങ്കിലും ഇങ്ങനെ കണ്ടെത്താനുണ്ടെന്നാണ്​ വിലയിരുത്തൽ. രണ്ടു വർഷം നീണ്ട ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം 19,000 കടന്നതായി ഫലസ്തീനിയൻ എൻ.ജി ഒ നെറ്റ്​ വർക്ക്​ വെളിപ്പെടുത്തി.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News