ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നു; ഇന്നലെ മാത്രം കൊന്നുതള്ളിയത്​ 115 ഫലസ്തീനികളെ

കൊല്ലപ്പെട്ടവരിൽ നല്ലൊരു പങ്കും സ്തീകളും കുട്ടികളുമെന്ന്​ ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു

Update: 2025-05-17 02:09 GMT

ഗസ്സ: ഗസ്സയിൽ വംശഹത്യയുടെ ആപത്​കര നടപടികൾ ശക്​തമാക്കി ഇസ്രായേൽ സേന. ഇന്നലെ മാത്രം ഇസ്രായേൽ കൊന്നുതള്ളിയത്​ 115 ഫലസ്തീനികളെ. ഇവരിൽ നല്ലൊരു പങ്കും സ്തീകളും കുട്ടികളുമെന്ന്​ ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 48 മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്തോ​നേ​ഷ്യ​ൻ ആ​ശു​പ​ത്രി​യി​ലും 26 മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​സ​ർ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ച​താ​യി ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ദേ​ർ അ​ൽ ബ​ലാ​ഹി​ലും ഖാ​ൻ യൂ​നി​സി​ലു​മാ​യി​രു​ന്നു തുടർച്ചയായ ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ജ​ബ​ലി​യ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ​നി​ന്നും ബെ​യ്ത് ലാ​ഹി​യ പ​ട്ട​ണ​ത്തി​ൽ​നി​ന്നും സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള നൂ​റു​ക​ണ​ക്കി​നു​പേ​ർ പ​ലാ​യ​നം ചെ​യ്തു.

Advertising
Advertising

സ​ഹാ​യ വി​ത​ര​ണ​ത്തി​ന് മേ​ലു​ള്ള ഇ​സ്രാ​യേ​ൽ ഉ​പ​രോ​ധം മൂ​ന്നാം മാ​സ​ത്തി​ലേ​ക്ക് കടക്കുമ്പോൾ ഗസ്സയെ പട്ടിണി വരിഞ്ഞു മുറുക്കുകയാണ്​. ഭ​ക്ഷ​ണ​വും കു​ടി​വെ​ള്ള​വും ഇ​ന്ധ​ന​വും മ​രു​ന്നും അടക്കമുള്ള സ​ക​ല വ​സ്തു​ക്ക​ളു​ടെ​യും വി​ത​ര​ണ​ത്തി​നാ​ണ് ഇ​സ്രാ​യേ​ൽ ഉ​പ​രോ​ധം തുടരുന്നത്. അതേസമയം, ഗസ്സ വെടിനിർത്തലുമായി ബന്ധപ്പെട്ട് ദോഹയിൽ നടന്ന ചർച്ചയിൽ പുരോഗതിയില്ലെന്ന്​ റിപ്പോർട്ട്​. മൗനം വെടിഞ്ഞ്​ ഗസ്സയിലേക്ക്​ സഹായം എത്തിക്കേണ്ട അവസാന സന്ദർഭമെന്ന്​ ഫ്രഞ്ച്​ പ്രസിഡന്‍റ്​ ഇമ്മാനുവൽ മാക്രോൺ. അടുത്ത മാസത്തോടെ ഗസ്സയിൽ നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന്​ യുഎസ്​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപ് പറഞ്ഞു​.

ദോഹയിൽ ഇസ്രായേൽ സംഘവുമായി മധ്യസ്ഥ രാജ്യങ്ങൾ ചർച്ച തുടരുന്നുണ്ടെങ്കിലും പുരോഗതി പ്രകടമല്ലെന്നാണ്​ വിവരം. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ നിലപാടാണ്​ ചർച്ചക്ക്​ തിരിച്ചടി. അതേസമയം, ഗസ്സയിൽ വെടിനിർത്തലിനായി ഫ്രഞ്ച്​ പ്രസിഡന്‍റ്​ ഇമ്മാനുവൽ മാക്രോണിനു ചുവടെ ലോക രാജ്യങ്ങളുടെ നീക്കം ശക്തമായി. ഗസ്സയിലേക്ക്​ ഉടൻ സഹായം കൈമാറണമെന്ന്​ സ്​പെയിൻ, നോർവേ, ഐസ്​ലാന്‍റ്​, അയർലാന്‍റ്​, ലക്സംബർഗ്​, മാൾട്ട, സ്ലൊവേനിയ എന്നെ രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഈ രാജ്യങ്ങളുടെ പിന്തുണക്ക്​ ഹമാസ്​ നന്ദി അറിയിച്ചു. അടുത്ത മാസത്തോടെ ഗസ്സയിൽ നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന്​ യുഎസ്​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപ്​ പറഞ്ഞു യുഎഇ സന്ദർശനം അവസാനിപ്പിച്ച്​ മടങ്ങുന്നതിന്​ മുമ്പ്​ അബൂദബിയിൽ എയർഫോഴ്സ് വൺ വിമാനത്തിലായിരുന്നു ട്രംപിന്‍റെ പ്രതികരണം.

അതേസമയം, യെമനിലെ മൂന്ന്​ തുറമുഖങ്ങളിലും ബോംബ്​ വർഷിച്ച്​ ഇസ്രായേൽ. ഹുദൈദ ഉൾപ്പെടെ യെമനിലെ മൂന്ന്​ തുറമുഖങ്ങളിലാണ് ഇസ്രായേൽ പോർവിമാനങ്ങൾ ബോംബിട്ടത്.​ നിരവധി പേർ കൊല്ലപ്പെട്ടു

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News