'ഡയറ്റും വ്യായാമവും അല്ല, ഇങ്ങനെ ചെയ്താൽ മതി'; ദീര്‍ഘായുസ്സിന്‍റെ രഹസ്യം വെളിപ്പെടുത്തി 115കാരിയായ ബ്രിട്ടീഷ് മുത്തശ്ശി

ഒന്നാം ലോകമഹായുദ്ധം ആരംഭിക്കുന്നതിന് മുൻപ് 1909 ആഗസ്ത് 21നാണ് ഏതൽ ജനിക്കുന്നത്

Update: 2025-05-22 10:16 GMT
Editor : Jaisy Thomas | By : Web Desk

ലണ്ടൻ: സന്തോഷത്തോടെ, സമാധാനത്തോടെ അതിലുപരി ആരോഗ്യത്തോടെ ഈ ഭൂമിയിൽ ജീവിക്കണമെന്നാണ് നമ്മളിൽ ഭൂരിഭാഗം പേരുടെയും ആഗ്രഹം. നല്ല ഭക്ഷണശീലം, കൃത്യമായ വ്യായാമം എന്നിവയാണ് സുഖമായി ജീവിക്കാനുള്ള മാര്‍ഗങ്ങളെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ബ്രിട്ടീഷുകാരി ഏതൽ കാതര്‍ഹാം മുത്തശ്ശിക്ക് പറയാനുള്ളത് ഇതൊന്നുമല്ല. ഡയറ്റും വ്യായാമവുമൊന്നുമല്ല തന്‍റെ ദീര്‍ഘായുസിന്‍റെ രഹസ്യമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് 115കാരിയായ മുത്തശ്ശി.

ഒന്നാം ലോകമഹായുദ്ധം ആരംഭിക്കുന്നതിന് മുൻപ് 1909 ആഗസ്ത് 21നാണ് ഏതൽ ജനിക്കുന്നത്. തെക്കൻ ഇംഗ്ലണ്ടിലെ ഷിപ്റ്റൺ ബെല്ലിംഗർ എന്ന ചെറിയ ഗ്രാമത്തിലാണ് എട്ട് സഹോദരങ്ങളിൽ രണ്ടാമതായി എത്തൽ കാറ്റർഹാം ജനിച്ചത്. കുതിരവണ്ടികളുടെയും കൈയെഴുത്തു കത്തുകളുടെയും ഒരു കാലം. ലാളിത്യം, പതിവ് ദിനചര്യകൾ, പൊതുവായ കുടുംബ മൂല്യങ്ങൾ എന്നിവയായിരുന്നു അവളുടെ ബാല്യത്തെ രൂപപ്പെടുത്തിയത്. രണ്ട് ലോകമഹായുദ്ധങ്ങൾ, ഇന്‍റര്‍നെറ്റിന്‍റെ ഉദയം, ആഗോള ചരിത്രത്തിലെ എണ്ണമറ്റ മാറ്റങ്ങൾ എന്നിവക്കും ഏതൽ സാക്ഷിയായി. പൊതുവെ ശാന്തമായ സ്വഭാവരീതിയായിരുന്നു ഏതലിന്‍റേത്.

Advertising
Advertising

സാങ്കേതിക വിദ്യയുടെ വളര്‍ച്ച, മാറുന്ന ജീവിതരീതി ഇതൊക്കെ അവരുടെ ചുറ്റും മാറങ്ങളുണ്ടാക്കിയെങ്കിലും ലളിതമായ ജീവിതരീതിയായിരുന്നു ഏതൽ പിന്തുടര്‍ന്നത്. "ആരോടും ഒരിക്കലും തർക്കിക്കരുത്. ഞാൻ എല്ലാവരെയും കേൾക്കുകയും എനിക്ക് ഇഷ്ടമുള്ളത് ചെയ്യുകയും ചെയ്യും." ഇതാണ് തന്‍റെ ദീര്‍ഘായുസിന്‍റെ രഹസ്യമെന്ന് ഏതൽ മുത്തശ്സി പറയുന്നു.

18 വയസുള്ളപ്പോൾ ഏതൽ ഇന്ത്യയിലേക്ക് പോയി. അവിടെ കുട്ടികളെ നോക്കുന്ന ജോലിയായിരുന്നു. വെറുമൊരു ജോലിയായിട്ടല്ല ഏതൽ ഇതിനെ കണ്ടത്. ഇംഗ്ലണ്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് അവർ മൂന്ന് വർഷം അവിടെ ചെലവഴിച്ചു. പിന്നീട് ബ്രിട്ടീഷ് ആർമി മേജറായ നോർമനെ വിവാഹം കഴിച്ച ശേഷം ഹോങ്കോങ്ങിലും ജിബ്രാൾട്ടറിലും താമസിച്ചു. യാത്രകൾ പലപ്പോഴും സമ്മർദ്ദം ഉണ്ടാക്കും, പക്ഷേ അവൾക്ക് അത് പുതുമയുടെ ഒരു താളമായിരുന്നു - സ്വന്തം ശാന്തമായ സ്വഭാവത്തോട് സത്യസന്ധത പുലർത്തിക്കൊണ്ട് വ്യത്യസ്ത സംസ്കാരങ്ങളെ ഉൾക്കൊള്ളാനുള്ള ഒരു മാർഗം.

രണ്ട് പെൺമക്കളായിരുന്നു ഏതലിന്. 1976ൽ ഭര്‍ത്താവ് മരിച്ചപ്പോൾ തളര്‍ന്നുപോകാതെ മക്കളെ വളര്‍ത്തി. ഇപ്പോൾ ഇംഗ്ലണ്ടിലെ കെയര്‍ഹോമിലാണ് ഏതൽ താമസിക്കുന്നത് .ഈയിടെയായിരുന്നു ഏതൽ 115-ാം ജൻമദിനം ആഘോഷിച്ചത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News