ബഹ്റൈനിൽ നടന്ന ഫലസ്തീൻ സാമ്പത്തിക വർക്ക്ഷോപ്പ് പരാജയപ്പെട്ടത് അമേരിക്കക്ക് വലിയ തിരിച്ചടി

ഫലസ്തീൻ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം ഇല്ലാതെ സാമ്പത്തിക പരിഹാരം വിജയിക്കില്ലെന്ന അറബ് നിലപാടാണ് അമേരിക്കക്ക് തിരിച്ചടിയായത്

Update: 2019-06-27 18:25 GMT

ബഹ്റൈനിൽ നടന്ന ഫലസ്തീൻ സാമ്പത്തിക വർക്ക്ഷോപ്പ് പരാജയപ്പെട്ടത് അമേരിക്കക്ക് വലിയ തിരിച്ചടിയായി. അമേരിക്കയുടെ തന്നെ ചില സഖ്യരാജ്യങ്ങളും ചടങ്ങ് ബഹിഷ്കരിക്കുകയായിരുന്നു. അറബ് പിന്തുണ വീണ്ടെടുക്കാനുള്ള യു.എസ് നീക്കം കൂടിയാണ് ഇതോടെ പരാജയപ്പെട്ടത്.

ഇറാൻ വിരുദ്ധ പക്ഷം ശക്തിപ്പെടുത്തുന്നതിനിടയിലാണ് ബഹ്റൈനിൽ അമേരിക്ക മുൻകൈയെടുത്ത് പരിപാടി വിളിച്ചു ചേർത്തത്. ഇസ്രയേൽ-പലസ്തീൻ പ്രശ്ന പരിഹാരം എന്ന നിലയിൽ അമേരിക്ക സമർപ്പിച്ച സാമ്പത്തിക നയപരിപാടി പലസ്തീൻ മാത്രമല്ല, അറബ് ലോകവും തള്ളുകയായിരുന്നു. യു.എസ്പ്ര പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉപദേഷ്ടാവും മരുമകനുമായ ജാറദ് കുഷ്നറാണ് പുതിയ നിർദേശം മുന്നോട്ടു വെച്ചത്. പലസ്തീനിനും അയൽ അറബ് രാജ്യങ്ങൾക്കും 50 ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം അറബ് സമ്പന്നരാജ്യങ്ങളിൽ നിന്ന് സംഭരിക്കുകയായിരുന്നു ലക്ഷ്യം.

ഫലസ്തീൻ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം ഇല്ലാതെ സാമ്പത്തിക പരിഹാരം വിജയിക്കില്ലെന്ന അറബ് നിലപാടാണ് അമേരിക്കക്ക്
തിരിച്ചടിയായത്. ഹമാസ് മാത്രമല്ല ഫതഹ് ഗ്രൂപ്പും യു.എസ് നീക്കം തള്ളുകയായിരുന്നു. ജറൂസലം ഇസ്രായേലിന് കൈമാറിയ നടപടിയാണ്
ഫലസ്തീൻ സമൂഹത്തിനുള്ളിൽ അമേരിക്കൻ വിരുദ്ധ വികാരം ശക്തമാക്കിയത്.

Tags:    

Similar News